Image

സംസ്ഥാനത്തെ ആരോഗ്യ സര്‍വേ ഫലങ്ങള്‍ കനേഡിയന്‍ കമ്ബനിക്ക് കൈമാറുന്നതായി ആരോപണം

Published on 28 October, 2020
സംസ്ഥാനത്തെ ആരോഗ്യ സര്‍വേ ഫലങ്ങള്‍ കനേഡിയന്‍ കമ്ബനിക്ക് കൈമാറുന്നതായി ആരോപണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വ്വേയിലെ വിവരങ്ങള്‍ കനേഡിയന്‍ കമ്ബനിക്ക് കൈമാറുന്നതായി വിവരം. 


കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്(പി.എച്ച്‌.ആര്‍.ഐ.) ആരോഗ്യസര്‍വേയിലെ വിവരങ്ങള്‍ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. പി.എച്ച്‌.ആര്‍.ഐയുമായുള്ള സഹകരണത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പി.എച്ച്‌.ആര്‍.ഐ. പ്രതിനിധികളുടെയും ഇ-മെയിലുകള്‍ പുറത്തുവിട്ട് കാരവന്‍ മാഗസിനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


നേരത്തെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒരു വിവരവും കനേഡിയന്‍ കമ്ബനിക്ക് കൈമാറുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് കള്ളമാണെന്നും ആരോഗ്യസര്‍വേയ്ക്കായി പി.എച്ച്‌.ആര്‍.ഐ. മുടക്കിയത് കോടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആരോഗ്യസര്‍വേയിലെ വിവരങ്ങള്‍ പി.എച്ച്‌.ആര്‍.ഐയ്ക്ക് കൈമാറുന്നതിനെക്കുറിച്ചും പദ്ധതിക്ക് പിന്നിലെ വന്‍ സാമ്ബത്തിക ഇടപാടുകളെക്കുറിച്ചും വ്യക്തമാക്കുന്ന ഇ മെയില്‍ സന്ദേശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 


പദ്ധതിക്കെതിരെ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങള്‍ നേരിടേണ്ടതിനെക്കുറിച്ച്‌ അധികൃതര്‍ നടത്തിയ ചര്‍ച്ചകളുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.


ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു.ഡി.എഫ്. സര്‍ക്കാര്‍ അവതരിപ്പിച്ച കെ.എച്ച്‌.ഒ.ബി.സര്‍വേയാണ് കിരണ്‍ സര്‍വേ എന്ന പേരില്‍ 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കിയത്.


കേരളത്തില്‍ പത്ത് ലക്ഷം പേരുടെ വിവരങ്ങളാണ് കിരണ്‍ സര്‍വേ പ്രകാരം ശേഖരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക