Image

കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി നല്‍കി: സംഭവം ബന്ധുക്കള്‍ അറിഞ്ഞത് സെമിത്തേരിയില്‍ വെച്ച്‌

Published on 28 October, 2020
കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി നല്‍കി: സംഭവം ബന്ധുക്കള്‍ അറിഞ്ഞത് സെമിത്തേരിയില്‍ വെച്ച്‌

കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.


കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കവേയാണ് ഗുരുതര വീഴ്ചയുണ്ടായത്.

സംസ്‌കാരത്തിനായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ സെമിത്തേരിയിലെത്തിച്ചത്. ഇതിന് ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് മനസിലാക്കിയത്. 


മരണ ശേഷമുള്ള പരിശോധനയിലാണ് പ്രിന്‍സിന് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറിയ സമയത്തുള്ള ആശയകുഴപ്പമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക