Image

നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം

Published on 28 October, 2020
നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാര്‍ക്ക് ജാമ്യം. മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും വിചാരണക്കോടതിയില്‍ നേരിട്ടെത്തിയാണ് ജാമ്യം എടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


കേസ് നവംബര്‍ 12ന് വീണ്ടും പരിഗണിക്കും.

കേസില്‍ മന്ത്രിമാര്‍ നേരിട്ട് ഹാജരാകാത്തതില്‍ നേരത്തെ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചില്ല. 


മന്ത്രിമാരടക്കമുള്ള ആറ് പ്രതികളും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളിയതോടെ മറ്റു പ്രതികളായ കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത്, വി ശിവന്‍കുട്ടി എന്നിവര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നേരത്തെ ജാമ്യമെടുത്തിരുന്നു.


2015 മാര്‍ച്ച്‌ 13 ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍
സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. 


നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക