Image

ചൈന ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി: നിക്കി ഹേലി

പി.പി.ചെറിയാൻ Published on 28 October, 2020
ചൈന ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി: നിക്കി ഹേലി
ഫിലഡൽഫിയ ∙ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ ദേശീയ സുരക്ഷിതത്വത്തിന് ഭീഷിണിയുയർത്തുന്ന നമ്പർ വൺ രാജ്യം ചൈനയാണെന്ന് യുണൈറ്റഡ് നാഷൻസ് മുൻ അമേരിക്കൻ അംബാസിഡറും  ട്രംപ് ഭരണത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജയുമായ നിക്കി ഹേലി ലി അഭിപ്രായപ്പെട്ടു.

ഫിലഡൽഫിയയിൽ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി സംഘടിപ്പിച്ച ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു നിക്കി. പ്രസിഡന്റ് ട്രംപിന്റെ 4 വർഷ ഭരണത്തിനുള്ളിൽ ഇന്ത്യയുമായി സ്ഥാപിച്ച ശക്തമായ കൂട്ടുകെട്ട്, ട്രംപിന്റെ വിദേശ നയം, ചൈനയെ കൈകാര്യം ചെയ്തത്, പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം നിർത്തൽ ചെയ്തത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു നിക്കി വിശദീകരിച്ചു.

അമേരിക്കയിലെ മുൻ പ്രസിഡന്റുമാരിൽ നിന്നും തികച്ചും വ്യത്യസ്ഥമായി ട്രംപ് സർക്കാരിന്റെ വിദേശനയം, സാമ്പത്തിക വളർച്ച, കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് എന്നിവ പ്രത്യേകം പ്രശംസാർഹമാണെന്ന് നിക്കി പറഞ്ഞു.ഇന്ത്യയോടും ഇന്ത്യൻ ജനതയോടും ട്രംപ് പ്രകടിപ്പിച്ച അനുകമ്പ, പ്രധാനമന്ത്രിയുമായുള്ള അടുത്ത സുഹൃദ്ബന്ധം എന്നിവ തുടരണമെങ്കിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരേണ്ടതാണെന്ന് നിക്കി കൂട്ടിച്ചേർത്തു. ചൈനയിൽ നിന്നും വന്ന മഹാമാരിയെ നേരിടുന്നതിന് ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾകൊത്ത് ഇന്ത്യയുമായി സഹകരിക്കുന്നതിന് അമേരിക്ക മുൻകൈ എടുത്തിരുന്നു.

ചൈനയെ നിലക്ക് നിർത്താൻ കഴിയുന്ന ഏകരാഷ്ട്ര തലവൻ ട്രംപ് മാത്രമാണ്. ഭീകര പ്രവർത്തനങ്ങളുടെ പറുദീസയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് നൽകിയിരുന്ന സാമ്പത്തിക സഹായം ട്രംപ് നിർത്തൽ ചെയ്തു. ചൈന ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ ട്രംപ് ഇന്ത്യക്കൊപ്പം നിൽക്കുമെന്നത് ചൈനയെ ഭയപ്പെടുത്തുന്നുണ്ടെന്നും നിക്കി പറഞ്ഞു.
Join WhatsApp News
Biden good for nothing 2020-10-28 15:13:11
ട്രംപിന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം, പ്രസിഡന്റ് എന്ന നിലയിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചും ചെയ്യാൻ പോകുന്നതിനെക്കുറിച്ചും സംസാരിക്കുക എന്നതാണ്. റാലികൾ സംഘടിപ്പിച്ചും, പൊതു യോഗങ്ങൾ നടത്തിയും ട്രംപ് ജനങ്ങളോട് സംവാദിക്കുന്നുണ്ട്. ദേശീയ സുരക്ഷയാണ് ട്രംപിനെ കേൾക്കുമ്പോൾ നമുക്ക് ഫീൽ ചെയ്യുക. ബൈഡന് നല്ലത് അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ചോ അല്ലെങ്കിൽ ചെയ്ത കാര്യങ്ങളെക്കുറിച്ചോ സംസാരിക്കാതിരിക്കുക എന്നതാണ്, 47 വർഷം അധികാരത്തിൻറെ ഇടനാഴികളിൽ നിത്യസഞ്ചാരി ആയിട്ടും എടുത്തു പറയാൻ നേട്ടങ്ങൾ ഒന്നുമില്ല! അഥവാ ബൈഡൻ വാ തുറന്ന് എന്തെങ്കിലും പറഞ്ഞാൽ അത് മുട്ടൻ തെറ്റും ആയിരിക്കും.
Christian brother 2020-10-28 15:39:20
The rejected stone will be the cornerstone. Moses had stuttering but God has used him to free the Israelites from Pharaoh . I am ashamed of my brothers and sisters in Christ supporting an unkind and immoral president. This is not Jesus was preaching. There’s no hope for Trump unless he repents. Don’t walk with this evil man. Run away
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക