Image

സൈജു കുറുപ്പും പ്രിയങ്ക നായരും ഒന്നിക്കുന്ന 'അന്താക്ഷരി'

Published on 28 October, 2020
സൈജു കുറുപ്പും പ്രിയങ്ക നായരും ഒന്നിക്കുന്ന 'അന്താക്ഷരി'

സൈജു കുറുപ്പ് നായകനാകുന്ന പുതിയ സിനിമയില്‍ നായികാ വേഷത്തില്‍ നടി പ്രിയങ്ക നായര്‍ എത്തുന്നു. 'അന്താക്ഷരി'യില്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിതുര വനപ്രദേശത്ത് ആണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. ത്രില്ലര്‍ ചിത്രമായിട്ടാണ് അന്താക്ഷരി ഒരുങ്ങുന്നത്. 


ചിത്രത്തില്‍ നഴ്‌സായും സൈജുവിന്റെ ഭാര്യയായുമാണ് പ്രിയങ്ക എത്തുന്നത് .

വ്യത്യസ്‌തമായ പ്രമേയമാണ് ചിത്രത്തിന്റേത്. അതിജീവന അന്വേഷണാത്മക ത്രില്ലര്‍ ആയി തയ്യാറെടുക്കുന്ന ചിത്രത്തില്‍ സിഐയുടെ വേഷത്തിലാണ് സൈജു ചെയ്യുന്നത്. സുധി കോപ്പ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരമായി എത്തുന്നത്. വിജയ് ബാബു, ബിനു പപ്പു, സുജിത് വാസുദേവ് തുടങ്ങിയവരും അന്താക്ഷരിയില്‍ കഥാപാത്രങ്ങളാകുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക