Image

നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; മാതാവ് അറസ്റ്റില്‍

Published on 28 October, 2020
നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; മാതാവ് അറസ്റ്റില്‍
വെള്ളിയാമറ്റം: നവജാത ശിശുവിനെ ശിശുഭവന്റെ മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അയര്‍ക്കുന്നം തേത്തുരുത്തേല്‍ അപര്‍ണയെ (26) കാഞ്ഞാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അപര്‍ണയ്ക്കു പ്രസവവേദനയുണ്ടായി. ഭര്‍ത്താവ് അമല്‍കുമാര്‍ സുഹൃത്തിന്റെ വാഹനത്തില്‍ അപര്‍ണയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍  അപര്‍ണ വാഹനത്തില്‍ കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു.

അപര്‍ണ ഇന്നലെ മുതല്‍  തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. അമല്‍കുമാറിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തു. അപര്‍ണയെ അറസ്റ്റ് ചെയ്തു പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം മെഡിക്കല്‍ പരിശോധനയും ഡിഎന്‍എ പരിശോധനയും നടത്തി. ഇന്നു കോടതിയില്‍ ഹാജരാക്കും. കാഞ്ഞാര്‍ എസ്‌ഐ പി.ടി ബിജോയി, സജി.പി.ജോണ്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അശ്വതി, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക