Image

കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നാളെ (ഞായര്‍) ടീനെക്കില്‍ (ന്യു ജെഴ്‌സി) സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2012
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നാളെ (ഞായര്‍) ടീനെക്കില്‍ (ന്യു ജെഴ്‌സി) സ്വീകരണം
ന്യൂജേഴ്‌സി: വിദേശ മലയാളികള്‍, പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒ.സി.ഐ കാര്‍ഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്‌, എയര്‍പോര്‍ട്ട്‌ തുടങ്ങിയ മേഖലകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, വസ്‌തു സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നതായി മനസിലാക്കിയതായി മാവേലിക്കര എം.പിയും എഐസിസി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ്‌ അറിയിച്ചു.

തീര്‍ച്ചയായും വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്‌ക്ക്‌ പരിഹാരം കാണുവാന്‍ സഹപ്രവര്‍ത്തകരായ എം.പിമാരുമായി യോജിച്ച്‌ ശ്രമിക്കുമെന്ന്‌ സുരേഷ്‌ പറഞ്ഞു.

ജൂണ്‍ പത്താം തീയതി ഞായറാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ ന്യൂജേഴ്‌സിയിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യയില്‍ ചേരുന്ന മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്‌മയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും വിശകലനം ചെയ്യുവാനും ശ്രമിക്കുമെന്ന്‌ എംപി പറഞ്ഞു. അടുത്തകാലത്തായി കൊച്ചി, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളില്‍ സ്വര്‍ണ്ണാഭരണം ധരിച്ചെത്തുന്ന വീട്ടമ്മമാരേയും, കുട്ടികളേയും ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ്‌ അറിയിച്ചു.

ജൂണ്‍ പത്തിന്‌ ശനിയാഴ്‌ച ടീനെക്കിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യയിലെ യോഗത്തിലേക്ക്‌ എല്ലാ പ്രവാസി മലയാളികളേയും സംഘടനാ നേതാക്കളേയും ക്ഷണിക്കുന്നതായി വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മധു കൊട്ടാരക്കര (609 903 7777), അനിയന്‍ ജോര്‍ജ്‌ (908 337 1289), ടി.എസ്‌ ചാക്കോ (201 887 0750), രാജു പള്ളം (732 428 9529), ദേവസി പാലാട്ടി (201 836 4910).
കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് നാളെ (ഞായര്‍) ടീനെക്കില്‍ (ന്യു ജെഴ്‌സി) സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക