Image

ഓക്സ്‌ഫോർഡിന്റെ കോവിഡ് വാക്സിന് ചെറുപ്പക്കാരിലും മുതിർന്നവരിലും പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും

മീട്ടു Published on 27 October, 2020
ഓക്സ്‌ഫോർഡിന്റെ കോവിഡ് വാക്സിന് ചെറുപ്പക്കാരിലും മുതിർന്നവരിലും പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും
വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തുന്ന വാശിയേറിയ മത്സരത്തിൽ മുൻപന്തിയിൽ സ്ഥാനമുള്ള ഓക്സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്,  ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ കോവിഡിനെതിരെ പ്രതിരോധം തീർക്കാനാകുമെന്ന് യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ആസ്ട്രസിനിക' എന്ന മരുന്ന് നിർമാതാക്കൾ തിങ്കളാഴ്ച അവകാശപ്പെട്ടു.  റോയ്റ്റേഴ്സിൽ വന്ന റിപ്പോർട്ട് പ്രകാരം, ഈ വാക്സിന്റെ ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങളും മുതിർന്നവരിൽ കുറവാണെന്ന് കമ്പനി വ്യക്തമാക്കിയതായി പറയുന്നു. 

 "മരുന്നിന്റെ ഉപയോഗം  പ്രായഭേദമന്യേ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നത് ശുഭസൂചനയാണ്. പ്രായമായവർക്ക് രോഗബാധ തീവ്രമാകാനുള്ള സാധ്യത കൂടുതലായതുകൊണ്ട്, അവരിൽ ഈ മരുന്നുമൂലം  പാർശ്വഫലങ്ങൾ കുറവാണെന്നതും വലിയ നേട്ടമാണ്. " ആസ്ട്രസിനിക വക്താവ് വ്യക്തമാക്കി. 

AZD1222 എന്നാണ് മരുന്നിന്റെ ശാസ്ത്രീയ നാമം. പരീക്ഷണ ഫലങ്ങളിൽ വാക്സിന്റെ ഉപയോഗം ശരീരത്തിന് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വർധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പ്രായത്തിനനുസരിച്ച് പ്രതിരോധ ശേഷി കുറയുമെന്ന വസ്തുത കണക്കാക്കുമ്പോൾ ,  ജീവനുപോലും ഭീഷണി ഉയർത്തുന്ന രോഗത്തോട് ഈ വാക്സിന്റെ ഉപയോഗം മൂലം മുതിർന്നവർക്കും പ്രതിരോധം തീർക്കാൻ കഴിഞ്ഞാൽ അത് പ്രശംസനീയമാണ്. 

ഓക്സ്‌ഫോർഡും ആസ്ട്രസിനികയും സംയുക്തമായി വികസിപ്പിച്ച വാക്സിൻ, പ്രായമായവരുടെ  ശരീരത്തിൽ  സുരക്ഷ ഉറപ്പാക്കുന്ന ആന്റിബോഡികളും ടി-സെല്ലുകളും ഉത്തേജിപ്പിക്കുമെന്ന് ഫിനാൻസ് ടൈംസ് റിപ്പോർട്ട് ചെയ്തു.  പ്രതിരോധശേഷി അളക്കുന്നതിനായുള്ള ഇമ്മ്യൂണോ ജെനിസിറ്റി രക്തപരിശോധനയ്ക്ക് 18 നും 55 നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആളുകളെയാണ് വിധേയരാക്കിയത്. മികച്ച രീതിയിലുള്ള പ്രതിരോധ പ്രതിരകരണമാണ് ഫലങ്ങളിൽ കണ്ടതെന്ന് ജൂലൈയിൽ പുറത്തുവിട്ടിരുന്ന വിവരങ്ങളിൽ പറയുന്നതായും ഫിനാൻസ് ടൈംസിൽ വിശദമാക്കിയിട്ടുണ്ട്. 

നിലവിൽ വാക്സിൻ നിർമ്മിക്കുന്നതിന്റെയും  ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും ഒരുക്കങ്ങൾ തീർന്നിട്ടില്ലെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്.
" അടുത്ത വർഷത്തിന്റെ ആദ്യ പകുതിയിൽ  വാക്സിൻ വ്യാപകമാക്കാൻ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ." അദ്ദേഹം ബിബിസി യിൽ പ്രസ്താവിച്ചു. എന്നാൽ , ഒരു വിഭാഗത്തിന് ഈ വര്ഷം അവസാനത്തോടെ വാക്സിൻ ലഭ്യമാകാനുള്ള  സാധ്യത ഹാൻകോക്ക് തള്ളിക്കളഞ്ഞില്ല.
"എല്ലാം നന്നായി തന്നെയാണ് നീങ്ങുന്നത്. എങ്കിലും ഈ വർഷം  അവസാനം എല്ലാവർക്കും  എത്തിക്കാമെന്നുള്ള ഉറപ്പ് എനിക്കില്ല."  അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ, നവംബർ  ആദ്യവാരത്തോടെ തന്നെ വാക്സിന്റെ ആദ്യ ബാച്ച് തലസ്ഥാനത്തെ ഒരു  ആശുപത്രിയിൽ എത്തുമെന്നും അത് സ്റ്റാഫുകൾക്ക്  നൽകുമെന്നും ലണ്ടൻ ആരോഗ്യ അധികൃതർ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ആശുപത്രിയിൽ, മറ്റെല്ലാ ക്ലിനിക്കൽ ട്രയലുകളും നിർത്തിവച്ചിരിക്കുകയാണെന്നും അറിയുന്നു.  ആയിരത്തോളം ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു മുൻനിര ജീവനക്കാർക്കും വാക്സിൻ നൽകാൻ സജ്ജമാക്കുന്നതിന്റെ ഭാഗമാണിതെന്നും വിലയിരുത്തപ്പെടുന്നതായി മാധ്യമങ്ങളിൽ പറയുന്നു. 
Join WhatsApp News
Science X deliberate ignorance 2020-10-27 20:34:46
Your Voting Choice:- Let's see - one side believes in science - the other doesn't. I think I'll go with science. One wants us to vote - the other doesn't. Think I'll go with the ones who want us to vote. One side has surrendered to the virus - the other has a plan to get it under control. Think I'll go with the one that didn't surrender. One side wants everyone to have healthcare - the other is trying to take it away. Think I'll go with the side that wants everyone healthy. One side is for a woman's right to control her own healthcare - the other is kind of like the American Taliban and would tell a woman what to do with her own body. I think I'll go with women. One side is for the workers the other is for wall street and rich guys. Think I'll side with the workers. One side brings with it the smartest and best in their fields - the other brings thieves and frauds. Think I'll go with the smart people. One side wants affordable public education for everyone - the other ran a fake university that ripped-off people. Think I'll go with the public education folks. One wants to cut down on pollution - the other is ending clean air and water protections. Gee - I like clean air and water. One side ripped thousands of little kids and babies away from their parents. That's an easy one. Can't vote for that. One side says they want to bring everyone together - the other is constantly trying to divide us. Guess I'll go with unity. One side knew about the virus being a deadly pandemic and lied to us about it. Gee - I'd find it hard to vote for that. Wow - this isn't really such a hard choice - is it?
Molly Abraham TX 2020-10-27 20:38:35
Ted Cruz Laments Voters Are Not Buying Trump’s Attacks On Hunter Biden: ‘I Don’t Think It Moves a Single Voter’. We are voting out trash trump now. Cruz later.
Biden the Confused ? 2020-10-27 23:45:47
Deliberate ignorance. Not complete yet . Write some more . Your side will get more confused with your own statements. In the meantime you have still more time to prove that stupidity has no limits. Good luck !
Biden the Confused ? 2020-10-27 23:47:22
Are voters that stupid Molly?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക