Image

ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കി അമേരിക്ക, ബി ഇ സി എ കരാറില്‍ ഒപ്പുവച്ചു

Published on 27 October, 2020
ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കി അമേരിക്ക, ബി ഇ സി എ കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറായ ബി ഇ സി എ (ബേസിക് എക്‌സ്‌ചേഞ്ച് ആന്റ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ്) കരാരില്‍ ഒപ്പുവെച്ചു. 


ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകള്‍, ജിയോസ്‌പെഷ്യല്‍ മാപ്പ്, ക്ലാസിഫൈഡ് സാറ്റലൈറ്റ് ഡേറ്റ എന്നിവയുള്‍പ്പെടെ സൈനിക സഹായങ്ങള്‍ പരസപരം പങ്കുവയ്ക്കുന്ന കരാറാണിത്.


ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്. ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപ്രധാന സഹകരണം ഉറപ്പാക്കലും ധാരണയായി.


യുഎസുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണം വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത വികസനത്തിനുള്ള പദ്ധതികള്‍ ചര്‍ച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി.


'പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടായാല്‍ അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് മൈക് പോംപിയോ പറഞ്ഞു. 


ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തിന്റെ സുഹൃത്തല്ലെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇരുപത് ജവാന്‍മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംരക്ഷണത്തിനായി ജീവന്‍ നല്‍കിയ സൈനികരുടെ സ്മാരകങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചു എന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
Tom Abraham 2020-10-27 18:30:03
Good news, Trump got many early votes from loyal Indian- Americans the same day. Early voting, an old Tom in Trump line, under flag .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക