Image

ഡിട്രോയിറ്റില്‍ മാര്‍ത്തമറിയം വനിതാ സമാജം റീജിയണല്‍ കോണ്‍ഫറന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2012
ഡിട്രോയിറ്റില്‍ മാര്‍ത്തമറിയം വനിതാ സമാജം റീജിയണല്‍ കോണ്‍ഫറന്‍സ്‌
ഡിട്രോയിറ്റ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആദ്യത്തെ ഡിട്രോയിറ്റ്‌ ഏരിയാ കോണ്‍ഫറന്‍സ്‌ മെയ്‌ അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ 12 മണി വരെ വാറന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെട്ടു.

റവ.ഫാ. ജയിംസ്‌ ചെറിയാന്റേയും റവ. ഡീക്കന്‍ ഏബ്രഹാം ഫിലിപ്പിന്റേയും പ്രാര്‍ത്ഥനയോടും കൂടി മീറ്റിംഗ്‌ ആരംഭിച്ചു. ഡിട്രോയിറ്റ്‌ ഏരിയാ സെക്രട്ടറി എലിസബത്ത്‌ തരകന്‍ എല്ലാവരേയും പരിചയപ്പെടുത്തി. അന്നമ്മ മാത്യുവും ജാനിസ്‌ ഏലിയാസും ആയിരിന്നു എം.സിമാര്‍.

റവ. ഫാ. ജയിംസ്‌ ചെറിയാന്‍ മുഖ്യപ്രഭാഷകന്‍ ആയിരുന്നു. അദ്ദേഹം `2 തീത്തോസ്‌ 7 വാക്യം' -സകലത്തിലും തന്നെ സത്‌ പ്രവൃത്തികള്‍ക്ക്‌ മാതൃക ആക്കി കാണിക്ക' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി.

ഡിട്രോയിറ്റിലുള്ള മൂന്നു പള്ളികളില്‍ നിന്നും പങ്കെടുത്തവരുടെ ടാലന്റ്‌, ക്വിസ്‌ മത്സരങ്ങള്‍ നടത്തി. ജോളി ദാനിയേല്‍ കോര്‍ഡിനേറ്ററായിരുന്നു

സ്‌നേഹവിരുന്നിനുശേഷം രണ്ടു മണിയോടുകൂടി മിഡ്‌വെസ്റ്റ്‌ റീജിയണല്‍ കോണ്‍ഫറന്‍സ്‌ ആരംഭിച്ചു. ഡിട്രോയിറ്റില്‍ നിന്നും ചിക്കാഗോയില്‍ നിന്നും വൈദീകരും ശെമ്മാശന്മാരും പങ്കെടുത്തു.

റവ.ഫാ. ഫിലിപ്പ്‌ ശങ്കരത്തില്‍ (വികാരി, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), റവ.ഫാ. ഫിലിപ്പ്‌ ജേക്കബ്‌ (വികാരി, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), റവ.ഫാ. സുനോജ്‌ ഉമ്മന്‍ (വികാരി, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), റവ.ഫാ. ദാനിയേല്‍ കെ. ജോര്‍ജ്‌ (വികാരി, സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍ ബെല്‍വുഡ്‌), റവ.ഫാ. അബി ചാക്കോ (വികാരി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓക്‌ലോണ്‍), റവ.ഡീക്കന്‍. ഏബ്രഹാം ഫിലിപ്പ്‌ എന്നിവരും കൂടാതെ മാര്‍ത്തമറിയം ഭദ്രാസന ജനറല്‍ സെക്രട്ടറി സൂസന്‍ തമ്പാന്‍, മറിയാമ്മ പണിക്കര്‍, റീജിയണല്‍ സെക്രട്ടറി ബെറ്റി ഗ്ലാഡ്‌സണ്‍, ടാലന്റ്‌ ആന്‍ഡ്‌ എക്‌സാം കോര്‍ഡിനേറ്റര്‍ എന്നിവരും, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സെന്റ്‌ ലൂയിസ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓക്‌ പാര്‍ക്ക്‌, സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ചിക്കാഗോ എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. ഏകദേശം 150-ല്‍പ്പരം സ്‌ത്രീകള്‍ ഇതില്‍ സംബന്ധിച്ച്‌ വന്‍ വിജയമാക്കിത്തീര്‍ത്തു. അന്നമ്മ മാത്യൂസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ഡിട്രോയിറ്റില്‍ മാര്‍ത്തമറിയം വനിതാ സമാജം റീജിയണല്‍ കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക