Image

പത്ത് മാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി നാടണഞ്ഞു

Published on 27 October, 2020
പത്ത് മാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി  നാടണഞ്ഞു
റിയാദ്/ ബുറൈദ' പത്ത് മാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബീഹാര്‍ ചീന്‍പുര്‍ ഷിവാന്‍ സ്വദേശി ചന്ദന്‍ കുമാറിന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ബുറൈദ ഘടകം പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയുടെ നിരന്തരമായ ഇടപെടലാല്‍ നാടണഞ്ഞു.

ചന്ദന്‍ കുമാര്‍ പതിനൊന്ന് വര്‍ഷമായിട്ട് സൗദിയിലെ ഒരു പ്രമുഖ കമ്പനിയില്‍ കുറഞ്ഞ ശമ്പളത്തിന് പ്ലംമ്പിീഗ് ജോലിക്കാരാനായി തുടരവേ നാല് വര്‍ഷമായിട്ടും ശമ്പളം കൂട്ടികൊടുക്കുവാനോ ലീവിന് നാട്ടിലേക്കയക്കുവാനോ തയ്യാറാകാത്ത കമ്പനി ഉടമസ്ഥരോട് നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും യാതൊരു വിധ പരിഗണനയും ലഭിക്കാതെ വന്നപ്പോഴാണ് തൊഴില്‍ കോടതിയില്‍ കഴിഞ്ഞ ജനുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 

മാര്‍ച്ച് ആദ്യവാരം കോടതിയില്‍ വെച്ച് ചന്ദന്‍ കുമാറിന് പതിനൊന്ന് വര്‍ഷത്തേ അലവന്‍സും ടിക്കറ്റും കൊടുക്കുവാനും കോടതി കമ്പനിയോട് ഉത്തരവ് ഇട്ടിരുന്നു.മാര്‍ച്ച് പകുതിയോടെ സൗദിയില്‍ ലോക്ക് ഡൗണ്‍ വന്നതോടെ കമ്പനി പ്രവര്‍ത്തിക്കാതിരിക്കുകയും വിധിച്ച പണമോ ടിക്കറ്റോലഭിക്കാതിരിക്കുകയുമായതോടെ ചന്ദന്‍കുമാറിന്നു വലിയ പ്രതിസന്ധി നേരിട്ടു. മൂന്ന് മാസത്തിന് ശേഷം ലോക്ക് ഡൗണ്‍ അവസാനിച്ചു കമ്പനിയേ സമീപിച്ചപ്പോള്‍ അധികൃതര്‍ ദിനേന ഓരോരോ അവധികള്‍ പറഞ്ഞ് ചന്ദന്‍കുമാറിനെ വട്ടം കറക്കുകയായിരുന്നു. 

തുടര്‍ന്ന്  കമ്പനിക്കെതിരേ കേസ് കൊടുക്കുവാന്‍ സഹായങ്ങള്‍ നല്‍കിയ സാമുഹ്യപ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറയേ വീണ്ടും ചന്ദന്‍ കുമാര്‍ സമീപിച്ചത്  എംബസിയില്‍ നിന്ന് കമ്പനിയുമായി സംസാരിക്കുവാനുള്ള സമ്മതപത്രവും  സംഘടിപ്പിച്ച് മുജീബ് മാനേജ്‌മെന്റ്മായി നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും പതിനൊന്ന് വര്‍ഷത്തേ അലവന്‍സും ഡല്‍ഹിക്കുള്ള ടിക്കറ്റും കൈപ്പറ്റി  ഒക്ടോബര്‍ 27 ന് റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ചന്ദന്‍ കുമാര്‍ യാത്രയായി പ്രതിസന്ധി ഘട്ടത്തില്‍ തന്നേ സഹായിച്ച ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സാമുഹ്യ ക പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറക്ക് നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു സന്തോഷത്തോടെ നാടണഞ്ഞു.
പത്ത് മാസത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി  നാടണഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക