Image

ഐ.എം.എ പിക്‌നിക്കും കുടുംബ സംഗമവും വന്‍ വിജയമായി

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2012
ഐ.എം.എ പിക്‌നിക്കും കുടുംബ സംഗമവും വന്‍ വിജയമായി
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐഎംഎ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മര്‍ പിക്‌നിക്കും കുടുംബസംഗമവും വന്‍ വിജയമായി. ജൂണ്‍ മാസം രണ്ടാം തീയതി ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലെ ലിന്‍വുഡ്‌ പാര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. രാവിലെ 9 മുതല്‍ വൈകിട്ടുവരെ നടന്ന പിക്‌നിക്ക്‌ പരിപാടികള്‍ എല്ലാ പ്രായക്കാര്‍ക്കും ആസ്വാദ്യകരമായി.

പ്രശസ്‌ത പ്രഭാഷകനും സാംസ്‌കാരിക നായകനുമായ ഡോ. എം.വി. പിള്ള ഔട്ട്‌ഡോര്‍ പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയിലും ജീവിതായോധനത്തിനുള്ള ഓട്ടപ്പാച്ചിലിനുമിടയില്‍ വീണുകിട്ടുന്ന ഇത്തരം ഇടവേളകള്‍ പരസ്‌പര സഹകരണത്തിനും കൂട്ടായ്‌മയ്‌ക്കുമായി മലയാളി സമൂഹം ഉപയോഗിക്കുന്നതില്‍ അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിച്ചു. കേരളത്തിന്റെ സംസ്‌കാരവും കുലീനതയും തലമുറകള്‍ കൈമാറി കെടാതെ കാത്തുസൂക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം ഐ.എം.എയുടെ ആദരസൂചകമായി ഡോ. എം.വി. പിള്ളയ്‌ക്ക്‌ പ്രശംസാഫലകം സമ്മാനിച്ചു.

പിക്‌നിക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ബിജി കൊല്ലാപുരം, കോ-ചെയര്‍പേഴ്‌സണ്‍ ജിഷ ഏബ്രഹാം, ഡോ. ലൈജോ ജോസഫ്‌, മാത്യു കളത്തില്‍, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, അശോകന്‍ കൃഷ്‌ണന്‍, സന്തോഷ്‌ കളരിയ്‌ക്കപ്പറമ്പില്‍, ചന്ദ്രന്‍ ആന്‍ഡ്‌ മറിയാമ്മ പിള്ള, ഡൊമിനിക്‌ ചൊള്ളമ്പേല്‍, ജോബി ലൂക്കോസ്‌, ഫില്‍സ്‌ മാത്യു, റെറ്റി കൊല്ലാപുരം, രവീന്ദ്രന്‍ കുട്ടപ്പന്‍, ജോസി കുരിശിങ്കല്‍, ബേസില്‍ പെരേര, ഷൈനി ഹരിദാസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഹൃദ്യമായ കാലാവസ്ഥയും, രുചികരമായ ഭക്ഷണ വിഭവങ്ങളും ആവേശകരമായ കായിക മത്സരങ്ങളും അവിസ്‌മരണീയമാക്കിയ ഐ.എം.എയുടെ ഈവര്‍ഷത്തെ പക്‌നിക്ക്‌ പരിപാടികള്‍ വിജയകരമായി സമാപിച്ചു.
ഐ.എം.എ പിക്‌നിക്കും കുടുംബ സംഗമവും വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക