Image

സി.എം.എസ്. കോളേജ് നോർത്ത് അമേരിക്ക അലൂമ്നി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

പി.പി.ചെറിയാൻ Published on 27 October, 2020
സി.എം.എസ്. കോളേജ് നോർത്ത് അമേരിക്ക അലൂമ്നി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
ന്യൂയോർക്ക്:- സി.എം.എസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന വിദ്യാ സൗഹൃദം യു.എസ്. ചാപ്റ്റർ ആരംഭിച്ച സ്കോളർഷിപ്പ് പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 24 ന് കോട്ടയം സി.എം. എസ്.കോളേജ് അങ്കണത്തിൽ നടത്തി. കോളേജ് ബർസാർ റവ.ജേക്കബ് ജോർജ് പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യു.എസ്. ചാപ്റ്റർ അലുമ്നി വൈസ് പ്രസിഡന്റ് ആൻഡ്രൂ പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സ്കോളർഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചും അലുമ്നി പ്രവർത്തനങ്ങളെക്കുറിച്ചും ആമുഖ പ്രസംഗത്തിൽ യു.എസ്. 

ചാപ്റ്റർ പ്രസിഡന്റ് പ്രൊഫ. സണ്ണി എ മാത്യൂസ് വിശദീകരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വാ ,കോളേജിൽ നിന്നും പഠിച്ചിറങ്ങി വിദേശത്തും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും പല ഉന്നത സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നവർ കോളേജിന്റെ ആവശ്യങ്ങൾ മനസിലാക്കി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് വെളിപ്പെടുത്തി.

തുടർന്ന് , മറുപടി പ്രാസംഗികൻ യുണൈറ്റഡ് നേഷൻസ് അക്കാഡമിക്ക് ഇംപാക്ട് ഡെപ്യൂട്ടി ഡയറക്ടർ ആന്റ് ചീഫ് രാമു ദാമോദരൻ സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിന് പൂർവ്വ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പഠനത്തിനു സഹായകരമാകുക മാത്രമല്ല അവരുടെ ഭാവി രൂപപ്പെടുത്തുന്നതിലും മറ്റുള്ളവർക്ക് സഹായമേക്കുന്നതിലും പ്രേരണയാകുമെന്നും രാമു ദാമോദരൻ അഭിപ്രായപ്പെട്ടു. 

ഇന്ത്യയുടെ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ജീവിതത്തെ മാതൃകയായി ചൂണ്ടിക്കാട്ടുന്നതിനും ദാമോദരൻ സമയം കണ്ടെത്തി.

ഗസ്റ്റ് ഓഫ് ഓണർ പ്രൊഫ. ജോർജ്ജ് കോശി (മുൻ - വൈസ് പ്രിൻസിപ്പൽ ) ആശംസകൾ നേർന്നു. ഡോ. സാം ഡാനിയേൽ , പ്രൊഫ.കെ.സി.ജോർജ്ജ് , പ്രൊഫ.സി.എ. ഏബ്രഹാം, ലോണ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
അലൂമ്നി അസോസിയേഷൻ സെക്രട്ടറി (യു.എസ് ചാപ്റ്റർ) കോശി ജോർജ്ജ് സ്പോൺസർമാരെ പരിചയപ്പെടുത്തി. 25 വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പുകൾ നൽകുന്നതെന്ന് കോശി ജോർജ്ജ് പറഞ്ഞു ഡോ. ടി.വി. ജോൺ നന്ദി പ്രകാശിപ്പിച്ചു. റവ. സാജൻ ജേക്കബ് ഫിലിപ്പ് സമാപന പ്രാർത്ഥന നടത്തി.
സി.എം.എസ്. കോളേജ് നോർത്ത് അമേരിക്ക അലൂമ്നി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
സി.എം.എസ്. കോളേജ് നോർത്ത് അമേരിക്ക അലൂമ്നി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
സി.എം.എസ്. കോളേജ് നോർത്ത് അമേരിക്ക അലൂമ്നി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക