Image

ആവേശകരമായ ഫോമാ സൺ ഷൈൻ റീജിയൻ - എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

ബിന്ദു ടിജി - ഫോമാ ന്യൂസ് ടീം Published on 27 October, 2020
ആവേശകരമായ ഫോമാ സൺ ഷൈൻ  റീജിയൻ  - എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

ഫോമാ സൺ ഷൈൻ  റീജിയനും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ചേർന്നു. സൺ ഷൈൻ  റീജിയണിലെ വിവിധ  സംഘടനകളിൽ നിന്നും നേതാക്കന്മാർ ഫോമാ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവർത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നൽകി

ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ് ,  ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ , ട്രെഷറർ തോമസ് ടി ഉമ്മൻ ,  വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ  സന്നിഹിതരായിരുന്നു 

വിൽ‌സൺ ഉഴത്തിൽ ആർ വി പിയുടെ  അധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടും ,ഫോമായുടെ സീനിയർ നേതാക്കന്മാരിൽ ഒരാളായിരുന്ന ശ്രീ . ജോൺ ബെർണാഡ് , മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ (MANOFA) യുടെ മെമ്പറായിരുന്ന ശ്രീ. സുബ്രമണ്യം എന്നിവരുടെ നിര്യാണത്തിൽ അനുശോചനം  രേഖപ്പെടുത്തിയതിനു ശേഷം  സ്വാഗതം പറ ഞ്ഞ് 2020 -22 പന്ത്രണ്ടു ഇന കർമ്മ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചുകൊണ്ട്  വിവിധ അസോസിയേഷൻ ഭാരവാഹികളെ അഭിസംബോധന ചെയ്തു . 

ഫോമാ അമേരിക്കൻ മലയാളികളുടെ സ്വന്തം സംഘടന യായി മാറിയിരിക്കുകയാണ് . കോവിഡാന ന്തര കാലഘട്ട ത്തിൽ ശക്തമായ ജനക്ഷേമകരമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് .പുതിയ എക്സിക്യൂട്ടീവ് ന്റെ  പ്രവർത്തനം ജീവകാരുണ്യ സംരംഭ ത്തിലൂടെ ആയിരിക്കും തുടങ്ങുക . ഹെൽപ്പിങ്ങ് ഹാൻഡ്‌സ് , അത്യാഹിതങ്ങളുണ്ടാകുമ്പോൾ വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുക എന്നതാണ് ലക്‌ഷ്യം . ബിസിനസ്സ് കാരെ ഒരുമിപ്പിച്ച് ബിസിനസ്സ് ഫോറം എന്ന ആശയവും പ്രവർത്തിക മാക്കുവാൻ ആഗ്രഹിക്കുകയാണ് . നേഴ്‌സിംഗ് കൂട്ടായ്മ , യൂത്ത് ന്റെ പ്രവർത്തനങ്ങൾ , വിമൻസ് ഫോറം ഇങ്ങനെ എല്ലാ മേഖലകളിലും ഫോമായുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും . അമേരിക്കൻ മലയാളികളുടെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചുള്ള യാത്രയായിരിക്കും ഈ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രീതി. ഇങ്ങിനെ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഭാവിപരിപാടികളു ടെ ഒരു രൂപരേഖ വ്യക്തമാക്കി  മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ഭാവി പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു 

, ബിനൂപ് കുമാർ  ,ബിജു  ആന്റണി ( ഫോമാ നാഷണൽ കമ്മിറ്റി ) ജോൺ. സി .വര്ഗീസ് ((ഫോമാ  അഡ്വൈസറി    കൗൺസിൽ ചെയർമാൻ  ),സുനിൽ വർഗ്ഗീസ് , ജുഡീഷ്യറി സെക്രട്ടറി ) ‌(അനിയൻ യോങ്കേഴ്‌സ്  (ജുഡീഷ്യറി കൌൺസിൽ മെമ്പർ ), മുൻ ആർ വി പി  മാരായ ജെയിംസ്  ഇല്ലിക്കൻ  ,ബിനു മാമ്പള്ളി , മുൻ നാഷണൽ  കമ്മിറ്റി മെമ്പർ  മാരായ

നോയൽ മാത്യു ,പൗലോസ്  കുയിലാടൻ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്, ഔസെഫ്  വർക്കി  ((മിയാമി  മലയാളീ അസോസിയേഷൻ ),ജോജി ജോൺ (കേരള സമാജം,സൗത്ത്  ഫ്ലോറിഡ ) ബിജോയ് സേവ്യർ,സുശീൽ നാലകത്ത്  (നവകേരള, സൗത്ത്  ഫ്ലോറിഡ  ),പോൾ വര്ഗീസ് ,ഡോ ജഗതി നായർ ,റെജി സെബാസ്റ്റ്യൻ ((കേരള  അസോസിയേഷൻ  ഓഫ് പാം  ബീച്ച്  ),സതീഷ് നായർ ,അജേഷ് ബാലാനന്ദൻ , (മലയാളീ അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ,ഫോർട്ട്  മയേഴ്സ്  ),ബിഷിൻ ജോസഫ് (മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ ),ഷാജു ഔസെഫ്, ടിറ്റോ ജോൺ  (മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ, ടാമ്പാ ), ഉല്ലാസ് ഉലഹന്നാൻ,ജോമോൻ ആന്റണി ,ബാബു ദേവസ്യ ,ബിജു മാനാടിയേൽ (ടാമ്പാ ബേ   മലയാളീ അസോസിയേഷൻ ), ഡോ ഷിജോ ചെറിയാൻ ,സോണി തോമസ് ,സ്മിത ഉണ്ണികൃഷ്ണൻ ((ഒർലാണ്ടോ  റീജിയണൽ  യുണൈറ്റഡ് മലയാളീ അസോസിയേഷൻ ), ജിജോ ചെരുവിൽ ഓർമ , (ഒർലാണ്ടോ റീജിയണൽ മലയാളീ അസോസിയേഷൻ ), ജെയ്സൺ സിറിയക് (മനോഫാ  , മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് ഫ്ലോറിഡ ) എന്നിവർ ഭാവി പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ  ബിനൂപ്  കുമാർ   നന്ദി പറഞ്ഞു
Join WhatsApp News
ടാമ്പൻ 2020-10-27 05:13:20
ഇത്രയ്ക്കു ആവേശം കൊള്ളാൻ ഇത് എന്താണ് വള്ളം (വെള്ളം) കളിയോ ?!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക