Image

നാടക രംഗത്തേയും കലാരംഗത്തേയും സംഭാവനകളെ മാനിച്ച് പി.ടി. ചാക്കോ മലേഷ്യയ്ക്ക് ഫോമയുടെ പുരസ്‌ക്കാരം

Published on 26 October, 2020
നാടക രംഗത്തേയും കലാരംഗത്തേയും  സംഭാവനകളെ മാനിച്ച് പി.ടി. ചാക്കോ മലേഷ്യയ്ക്ക് ഫോമയുടെ പുരസ്‌ക്കാരം

ന്യൂജേഴ്‌സി: നാടക രംഗത്തേയും കലാരംഗത്തേയും  സംഭാവനകളെ മാനിച്ച്  നാടകാചാര്യന്‍ പി.ടി.  ചാക്കോ മലേഷ്യക്ക് ഫോമാ ആദരവ് അര്‍പ്പിച്ചു. 

കലാ രംഗത്തെ കുലപതിയായ പി ടി ചാക്കോയ്ക്ക്  പുരസ്‌ക്കാരം നൽകുവാൻ  കഴിഞ്ഞതില്‍ ഏറെ അഭമാനം ഉള്ളതായി ഫോമയുടെ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം പറഞ്ഞു. സെപ്തംബര്‍ 20 ന് നടന്ന ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,  ട്രഷറര്‍ ഷിനു ജോസഫ് എന്നിവരും  പങ്കെടുത്തു.

വളരെ ചെറുപ്പത്തിലെ കലാരംഗത്തോട് താല്‍പര്യം കാണിച്ച വ്യക്തിയായിരുന്നു പെഴുംകാട്ടില്‍ തോമസ് ചാക്കോ എന്ന പി ടി ചാക്കോ മലേഷ്യ. 1950 കളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്നകാലത്താണ് നാടക അഭിനയത്തിന് തുടക്കം കുറക്കുന്നത്. 1954 മുതലുള്ള  മലേഷ്യന്‍ ജീവിതത്തില്‍ തുടങ്ങിയ നാടകത്തോടുള്ള അമിതമായ താല്‍പര്യം വഴി സാമൂഹ്യ നാടകരംഗത്ത് ചലനം സൃഷ്ടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. 

1996 ലാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടയേറി പാര്‍ക്കുന്നത്. ഫൈന്‍ ആട്‌സ് മലയാളത്തിന്റെ പേരില്‍ ധാരാളം കാമ്പുള്ളതും നിറക്കൂട്ടുള്ളതുമായ നാടകങ്ങള്‍ എഴുതി  അമേരിക്കയിലുടനീളം  അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 100 ല്‍ പരം സ്റ്റെയ്ജ് ഷോകള്‍ അമേരിക്കയില്‍  അവതരപ്പിച്ച അദ്ദേഹം മികവുറ്റ വായനക്കാരനും ധാരാളം പുസ്തകങ്ങള്‍ സ്വന്തമായി ഉള്ള ലൈബ്രറിയുടെ ഉടമയും  കൂടിയാണ്. 

വിവിധ ബൈബിള്‍ നാടകങ്ങള്‍, സാമൂഹ്യ സംഗീത നാടകങ്ങള്‍ ഇവയൊക്കെ അദ്ദേഹത്തിന്റെ  പ്രിയപ്പെട്ട രചനകളായിരുന്നു. 89-ാം വയസ്സലും ടെന്നീസ്സ് കളിയെ ഇഷ്ടപ്പെടുന്ന പി ടി ചാക്കോ തന്റെ  ശക്തി കലയെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളാണെന്ന് എപ്പോഴും പറയും. മലേഷ്യ മുതലുള്ള പ്രവര്‍ത്തന രംഗത്ത് തന്റെ ഏത് കാര്യത്തിലും ബിസിനസ്സ് രംഗമായാലും കലാരംഗമായാലും ഏതിലും ശക്തമായ പിന്തുണ ലഭിച്ചത് മലയാളി   സമൂഹത്തിലെ പ്രിയപ്പെട്ടവരുടെ സഹകരണമാണെന്ന് അദ്ദേഹം പറഞ്ഞു.

1970 മുതല്‍ 80 കളുടെ ആദ്യ ഭാഗത്ത് മലേഷ്യയിലായിരിക്കുമ്പോള്‍  മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റായും സെക്രട്ടറിയായും പലവട്ടം  പ്രവര്‍ത്തിച്ച പരിചയമുണ്ട്. മലേഷ്യ മലയാള അസ്സോസിയേഷനില്‍ (അമ്മ) 2 തവണ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. കോലാലംമ്പൂര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിലെ സോണല്‍ സെക്രട്ടറിയായി മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് മലേഷ്യയിലും പ്രവര്‍ത്തിച്ചത് വഴി സഭാ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

അമേരിക്കയിലെ പ്രശസ്തമായ കയര്‍വെയിസ് ട്രാവല്‍സിന്റെ ഉടമ കൂടിയാണ്  
Join WhatsApp News
George Thumpayil 2020-10-27 00:33:54
Thank you Chackochan for your unwavering support of worldwide arts and drama in particular. This is a great achievement for all of us at Fine Arts Malayalam. Great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക