Image

കോൺഗ്രസ്മാൻ ടോം സുവോസിക്കു പിന്നിൽ ഇന്ത്യൻ സമൂഹം

Published on 26 October, 2020
കോൺഗ്രസ്മാൻ ടോം സുവോസിക്കു പിന്നിൽ ഇന്ത്യൻ സമൂഹം
ന്യു യോർക്ക്: മൂന്നാം ഡിസ്ട്രിക്ടിൽ നിന്ന് (ലോംഗ് ഐലൻഡ്-ഡെമോക്രാറ്റ്) വീണ്ടും  കോൺഗ്രസിലേക്ക് ജനവിധി തേടുന്ന,  ഇന്ത്യാക്കാരുടെ ഉറ്റ മിത്രമായ കോൺഗ്രസ്മാൻ ടോം സുവോസിക്കു പിന്നിൽ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി രംഗത്ത്.

നാസാ കൗണ്ടി എക്സിക്യൂട്ടീവ് ആയിരിക്കുമ്പോഴും കോണ്ഗ്രസ്മാൻ എന്ന നിലയിലും ഇന്ത്യൻ  സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം മുൻ നിരയിൽ ഉണ്ടായിരുന്നുവെന്ന് ഡമോക്രാറ്റിക് പാർട്ടി നേതാവ് കളത്തിൽ വർഗീസ് ചൂണ്ടിക്കാട്ടി.

ഇന്ത്യ സന്ദർശിക്കുകയും പ്രധാനമന്ത്രി പങ്കെടുത്ത ഹൗഡി  മോഡി പരിപാടിയിൽ സംബന്ധിക്കുകയും ചെയ്ത സുവോസി ഇന്ത്യൻ പരിപാടികളിൽ പതിവായി പങ്കെടുക്കുന്നതും കളത്തിൽ ചൂണ്ടിക്കാട്ടി.

ഡിസ്ട്രിക്ടിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ വോട്ടര്മാരുണ്ട്. എല്ലാവരും സുവോസിക്കു പിന്നിലെ അണി  നിരക്കണമെന്ന് കളത്തിൽ അഭ്യർത്ഥിച്ചു.

കോൺഗ്രസ്മാൻ ടോം സുവോസിക്കു പിന്നിൽ ഇന്ത്യൻ സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക