Image

കലയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

ജോയിച്ചന്‍ പുതുക്കുളം Published on 08 June, 2012
കലയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ കല (മലയാളി അസോസ്‌സിയേഷന്‍ ഓഫ്‌ ഡെലവേര്‍വാലി) യുടെ 2012 - 2013 -ലെ പുതിയ ഭാരവാഹികള്‍ മേയ്‌ എട്ടാം തീയതി കൂടിയ യോഗത്തില്‍ ചാര്‍ജെടുത്തു.

പ്രസിഡന്റ്‌ കോര എബ്രാഹമും ,വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ മാത്യുവും, സെക്രട്ടറി മാത്യു പി. ചാക്കൊയും, ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ ജോണും, ട്രഷറര്‍ ജോസ്‌ ജോസഫും ഉള്‍പ്പെടുന്ന പതിനൊന്നംഗ കമ്മിറ്റിയാണ്‌ ഈപ്രവര്‍ത്തന വര്‍ഷം കലയെ നയിക്കുന്നത്‌.

കലയുടെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളികള്‍ സെപ്‌തംബര്‍ എട്ടാം തീയതി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു പൂര്‍വ്വാധികം മോടിയായി തിരുവോണവും ഇന്‍ഡ്യയുടെ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ കോര എബ്രാഹം അറിയിച്ചു. നോര്‍ത്ത്‌
ഫിലഡല്‍ഫിയയിലുള്ള ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ ആയിരിക്കും ഇക്കൊല്ലത്തെ ആഘോഷങ്ങള്‍. മഹാബലിയെ എതിരേറ്റുകൊണ്ടുള്ള ഘോഷയാത്ര, മുത്തുക്കുടകളും ചെണ്ടമേളവും താലപ്പൊലിയുമേന്തിയ നിരവധി മഹിളാമണികളും ഘോഷയാത്രയ്‌ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ തനിമ നിലനിര്‍ത്തീന്ന ഓണസദ്യയോടൊപ്പം കൈരളിയുടെ നൃത്ത രൂപങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മികവുറ്റ കലാവിരുന്നും വിശിഷ്‌ടാതിഥികളും ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ സെക്രട്ടറി മാത്യു പി. ചാക്കൊ പ്രസ്‌താവിച്ചു
.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കോര എബ്രാഹം (215-570-8888). ജോര്‍ജ്‌ മാത്യു (215-745-2404), മാത്യു പി. ചാക്കൊ (215-676-4051) അലക്‌സ്‌ ജോണ്‍ (215-715-8114), ജോസ്‌ ജോസഫ്‌ (215-934-6959).
കലയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക