Image

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കും: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 26 October, 2020
വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കും: ഏബ്രഹാം തോമസ്
യു എസലെ പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവസാന ദിവസം നവംബര്‍ 3 ആണ്. എന്നാല്‍ ബാലറ്റുകള്‍ ഈ ദവസത്തിന് ശേഷം ദവസങ്ങളോ ആഴ്ചകളോ കഴിഞ്ഞേ ചില സംസ്ഥാനങ്ങളില്‍ എണ്ണി തിട്ടപ്പെടുത്തുകയുള്ളൂ. മെയില്‍ ഇന്‍ വോട്ടുകള്‍ പൂര്‍വാധികം വര്‍ധിച്ചതും, മഹാമാരിയും,  നടപടികള്‍ ചോദ്യം ചെയ്തു കോടതികളില്‍ നിലനില്ക്കുന്നതും, ഫലം അറിയുന്നത് വൈകിച്ചേക്കും.

മെയില്‍ ഇന്‍ ബാലറ്റുകള്‍ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ചോദ്യം ചെയ്താണ് ചില കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ആബ്‌സെന്റീ ബാലറ്റുകള്‍ തിരസ്‌കരിക്കപ്പെടുന്നതും ചില കേസുകളില്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ലോ ആന്റ് പോളിസി ഇന്‍സ്റ്റിട്യൂട്ട് പ്രസിഡന്റ് മൈക്കേല്‍ വാല്‍ഡ്!!മാന്‍ പറയുന്നത് വളരെ ചെറിയ ശതമാനം ആബ്!സെന്റീ വോട്ടുകളേ നിരാകരിക്കപ്പെടുകയുള്ളു എന്നാണ്. 2016 ല്‍ 1% ല്‍ താഴെ ആബ്!സെന്റീ വോട്ടുകളേ തിരസ്‌കരിക്കപ്പെട്ടുള്ളു എന്നും ചൂണ്ടിക്കാട്ടി.

മിക്ക സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ആബ്!സെന്റീ വോട്ടുകള്‍ ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ പറയുന്നു. എല്ലാ 50 സംസ്ഥാനങ്ങളിലും വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ആബ്!സെന്റീ വോട്ടുകള്‍ നവംബര്‍ 3ന് മുന്‍പു തന്നെ പ്രോസസ്സിംഗ് ആരംഭിക്കാ കഴിയും.  മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് മുന്‍കൂര്‍ പ്രോസസിങ് നടത്താന്‍ ആരംഭിക്കുവാന്‍ അനുവദിച്ചിട്ടുണ്ട്. മിഷിഗണില്‍ തിരഞ്ഞെടുപ്പു ദിവസത്തിന് ഒരു ദിവസം മുന്‍പ് 25,000 ല്‍ അധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ബാലറ്റുകളുടെ പ്രോസസ്സിംഗ് ആരംഭിക്കാം. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ക്ക് മാറ്റമില്ല. യഥാര്‍ഥ കൗണ്ടിംഗ് ഈ സംസ്ഥാനങ്ങളില്‍ വോട്ടിംഗ് സമയം ആരംഭിക്കുമ്പോഴോ പോളിംഗ് സമയം തീര്‍ന്നതിന് ശേഷമോ മാത്രമേ ആരംഭിക്കുകയുള്ളൂ. 

പെന്‍സില്‍വേനിയ ഇലക്ഷന്‍ ദിവസം രാവിലെ 7 മണിക്ക് കൗണ്ടിംഗ് ആരംഭിക്കുവാന്‍ നിയമം പാസ്സാക്കിയത് ഇക്കഴിഞ്ഞ വേനല്ക്കാലത്താണ്. ഫ്‌ലോറിഡയില്‍ മെയില്‍ ഇന്‍ബാലറ്റുകള്‍ തിരഞ്ഞെടുപ്പിന് 22 ദിവസം മുന്‍പ് കൗണ്ടിംഗ് ആരംഭിക്കാം. നവംബര്‍ 3ന് രാത്രി 7 മണിക്കുശേഷം ഇവിടെ വോട്ടുകള്‍ ടാബുലേറ്റ് ചെയ്യുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുകയാണ്.

മെയില്‍ ഇന്‍ ബാലറ്റുകള്‍ എണ്ണുവാന്‍ അധിക സമയം ആവശ്യമായതിനാല്‍ ഇല്കഷന്‍ നൈറ്റ് ഇലക്ഷന്‍ വീക്ക് പോലെ അനുഭവപ്പെടുമെന്ന് നിരീക്ഷകര്‍ പറയുന്നു. വാല്‍ഡ്മാന്‍ വോട്ടര്‍മാര്‍ കൂടുതല്‍ സഹനശക്തി കാണിക്കണമെന്ന് അഭിപ്രായപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് സ്‌റ്റേറ്റ് ലെജിസ്ലേച്ചേഴ്‌സ് ഇതു സംബന്ധിച്ച് ഓരോ സംസ്ഥാനത്തിനും ബാധകമായ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ സ്‌റ്റേറ്റ് ഇലക്ഷന്‍ ബോര്‍ഡില്‍ നിന്ന് വിശദാംശങ്ങള്‍ മനസിലാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 

ആബ്‌സെന്റീ/ മെയില്‍ ഇന്‍ ബാലറ്റുകള്‍ നവംബര്‍ മൂന്നോ അതിന് മുമ്പോ പോസ്റ്റ് മാര്‍ക്ക് ചെയ്തിരിക്കണം. വാഷിംഗ്ടണ്‍ സംസ്ഥാനത്ത് ഈ തീയതിക്കുള്ളില്‍ മെയില്‍ ചെയ്ത ബാലറ്റ് നവംബര്‍ 23ന് മുന്‍പ് ലഭിച്ചിരുന്നാല്‍ മതി. കെന്റക്കി, മാസച്യൂസറ്റ്‌സ്, മിസ്സിസ്സിപ്പി, മിനിസോട്ട, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ സംസ്ഥാനങ്ങളില്‍ നവംബര്‍ 6 നുള്ളില്‍ ലഭിക്കുന്ന ബാലറ്റുകള്‍ സ്വീകരിക്കും. ഈ അവസാന തീയതി ഒരു കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

നോര്‍ത്ത് കരോലിനയില്‍ കോര്‍ട്ട് ഓഫ് അപ്പീല്‍സ് നവംബര്‍ 3 പോസ്റ്റ് മാര്‍ക്ക് ചെയ്ത ബാലറ്റ് നവംബര്‍ 12 വരെ സ്വീകാര്യമാണെന്ന് വിധിച്ചു.

ബാലറ്റുകള്‍ ശേഖരിച്ചതിനുശേഷം അവ എണ്ണിതിട്ടപ്പെടുത്തുകയും അവ നിയമപ്രകാരം നടത്തിയ സമ്മിതിദാനമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്കു കാന്‍വാസിംഗ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ എന്ന് പറയുന്നു. ഓരോ സംസ്ഥാനവും ഇതിന് തീയതി നിശ്ചയിച്ചിട്ടുണ്ട്. ബാലറ്റ് പീഡിയ അനുസരിച്ച് 6 സംസ്ഥാനങ്ങള്‍ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ്  ഒരാഴ്ചയ്ക്കുള്ളിലും  26 സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡിസിയും നവംബര്‍ 10നും  30 നും ഇടയിലും, 14  സംസ്ഥാനങ്ങള്‍! ഡിസംബറിലും ഇലക്ഷന്‍ സര്‍ട്ടിഫൈ ചെയ്തിരിക്കണം. 4 സംസ്ഥാനങ്ങള്‍ക്ക് ഡെഡ്‌ലൈന്‍ നിശ്ചയിച്ചിട്ടില്ല. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന പെന്‍സില്‍വാനിയ – നവംബര്‍ 11, നെവാഡ, വിസ്!കോണ്‍സില്‍– ഡിസംബര്‍–1 , ടെക്‌സസ്– ഡിസംബര്‍ 3 എന്നിങ്ങനെയാണ് മറ്റ് തീയതികള്‍.

ചോദ്യം ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തീരുമാനിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ 8ന് ആണ്. ഇതുവരെയുള്ള സമയം  അറിയപ്പെടുന്നത് സെയ്!ഫ് ഹാര്‍ബര്‍ ഡെഡ്‌ലൈന്‍ എന്നാണ്. എല്ലാ സംസ്ഥാനങ്ങളി ലെയും ഇലക്ടൊറല്‍ കോളജ് ഡിസംബര്‍ 14ന് യുഎസ് പ്രസിഡന്റിന് വേണ്ടി വോട്ടു ചെയ്യുന്നു. പുതിയ പ്രസിഡന്റിനെ ഇങ്ങനെ തിരഞ്ഞെടുക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക