Image

ഖത്തറില്‍ കൊടിയത്തൂര്‍ സ്വദേശികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം

Published on 25 October, 2020
 ഖത്തറില്‍ കൊടിയത്തൂര്‍ സ്വദേശികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം


ദോഹ: കോവിഡ് കാലഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തന മികവില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തറിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മെംബര്‍മാരെ കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ആദരിച്ചു.

ഡോ. മജീദ് മാളിയേക്കല്‍ , ഡോ.ടി.ടി. അബ്ദുല്‍ വഹാബ്, അബ്ദുല്ല യാസീന്‍ , മര്‍വ യാസീന്‍ , നഹാസ് മുഹമ്മദ് , ഫൗസിയ നഹാസ് , സാജിദ ഇര്‍ഷാദ് , ഷിജിന വര്‍ദ , പ്രിജിത്ത്, ടി.എന്‍. റാഷിഫ് എന്നിവരെയാണ് ആദരിച്ചത്.

സ്വദേശി വിദേശി പരിഗണയില്ലാതെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കിയതും മരണ നിരക്ക് ഗണ്യമായി കുറക്കാനായതുമാണ് ഖത്തറിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ മികച്ച ആസൂത്രണത്തില്‍ പൊതു ജനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെയാണ് ഖത്തര്‍ നടപ്പിലാക്കിയതെന്നും യോഗത്തില്‍ അനുസ്മരിച്ചു. കോവിഡ് രോഗ പ്രതിരോധത്തിലും രോഗികളെ പരിചരിക്കുന്നതിലും ലോകത്തിനു തന്നെ മാതൃകയായ ഖത്തറിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ളവര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ സംഘടനകള്‍ എന്നിവരുടെ മികച്ച പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഭാരവാഹികളായ ഇമ്പിച്ചാലി, അസീസ് പുതിയോട്ടില്‍, ഇല്യാസ്, അമീന്‍ കൊടിയത്തൂര്‍, എം.എ. അസീസ്. ടി.എന്‍. ഇര്‍ഷാദ് , ജാനിഷ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക