Image

വി ഷാല്‍ ഓവര്‍കം ഒരുക്കുന്ന ഇര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നവംബര്‍ 15 മുതല്‍

Published on 25 October, 2020
 വി ഷാല്‍ ഓവര്‍കം ഒരുക്കുന്ന ഇര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നവംബര്‍ 15 മുതല്‍


ലണ്ടന്‍: കോവിഡ് ലോക്ഡോണ്‍ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ക്കൊണ്ട്, ലോകം മുഴുവനുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും ഒപ്പം കലാ ആസ്വാദകര്‍ക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നല്‍കിയ ഒരു പരിപാടിയാണ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക്ക് ലൈവ് പ്രോഗ്രാം.

ആദ്യ സംരംഭത്തില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്കിയതെങ്കില്‍ ഇനിയുള്ള പരിപാടികള്‍ സമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ തുടക്കം എന്നോണം ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയും നര്‍ത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന 'ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് നവംബര്‍ 15 മുതല്‍ തുടക്കം കുറിക്കും.

ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങള്‍ നര്‍ത്തകര്‍ക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പം പ്രേക്ഷകരോട് സംവദിക്കാനും കഴിയും. ഇതുവഴി തങ്ങളുടെ കഴിവുകളെ ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷര്‍ക്ക് പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

Email: Kalabhavanlondon@gmail.com

www.www.facebook.com/We-Shall-Overcome-100390318290703

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക