Image

ഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വം

Published on 24 October, 2020
ഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വം
ചിക്കാഗോ:  ഫോമാ സെൻട്രൽ റീജിയൺ പ്രതിനിധികൾ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ പാട്ടപതിയുടെ അദ്ധ്യക്ഷതയിൽ കൂടി 2020-2022 വർഷത്തേ റീജിയണൽ ചെയർമാനായി റോയി മുളകുന്നത്തേയും വൈസ് ചെയർമാനായി സ്റ്റീഫൻ കിഴക്കേകുറ്റിനേയും സെക്രട്ടറിയായി രഞ്ചൻ എബ്രാഹമിനേയും ട്രഷറായി ജോയി പീറ്റർ ഇണ്ടികുഴിയേയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു  ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണൽ കമ്മറ്റി അംഗങ്ങളായ ആന്റോ കവലയ്ക്കൽ, ജോൺസൺ കണ്ണൂക്കാടൻ, വനിതാ പ്രതിനിധി ജൂബി വള്ളിക്കളം, യൂത്തു പ്രതിനിധി കാൽവിൻ കവലയ്ക്കൽ, ഫോമാ അഡ്വൈസറി കൗൺസിൽ വൈസ് ചെയർമാൻ പീറ്റർ മാത്യു കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.

ചിക്കാഗോ ക്നാനായ ചർച്ച് ഹാളിൽ നവംബർ ഒന്നിന് നടക്കുന്ന റീജിയൺ പ്രവർത്തന ഉദ്ഘാടനത്തിലേക്കും  കേരളപ്പിറവി ആഘോഷത്തിലേക്കും എല്ലാ അഭ്യുദയകാംക്ഷികളെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
ഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വംഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വംഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വംഫോമാ സെൻട്രൽ റീജിയണു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക