Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഓണ്‍ലൈന്‍ കുടുംബനവീകരണ ധ്യാനം 24,25,26 തീയതികളില്‍

Published on 24 October, 2020
 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഓണ്‍ലൈന്‍ കുടുംബനവീകരണ ധ്യാനം 24,25,26 തീയതികളില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ കുടുംബ നവീകരണ ധ്യാനം റിയാല്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഒക്ടോബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും. വൈകുന്നേരം നാലിന് ആരാധന, ജപമല എന്നിവയോടെ ആരംഭിക്കുന്ന ധ്യാനം വിശുദ്ധകുര്‍ബാനയോടെ സമാപിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനായിട്ടായിരിക്കും ധ്യാനം.

24 നു (ശനി) ഫാ. ജിന്‍സന്‍ പോള്‍ വേങ്ങാശേരിയും 25 നു (ഞായര്‍) ഫാ. മാത്യു ആശാരിപറമ്പിലും 26 നു (തിങ്കള്‍) ഫാ. ഡേവീസ് ചിറമ്മലും ധ്യാനത്തിനു നേതൃത്വം നല്‍കും.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റിലൂടെയും (www.syromalabar.ie) സഭയുടെ യൂട്യൂബ് ചാനല്‍ വഴിയും ഫേസ്ബുക്ക് വഴിയും ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ട്. ധ്യാനത്തില്‍ പങ്കെടുത്ത് വ്യക്തി ജീവിതത്തിലും കുടുംബത്തിലും നവീകരണം പ്രാപിക്കുവാന്‍ ഏവരേയും സഭാ നേതൃത്വം സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക