Image

കാസര്‍ഗോഡ്‌ ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ്

Published on 24 October, 2020
കാസര്‍ഗോഡ്‌ ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില് ഇന്ന് ( ഒക്ടോബര് 24) 200 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 192 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില് മൂന്ന് പേര് വിദേശത്ത് നിന്നും അഞ്ച് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 410 പേര്ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ എ വി രാംദാസ് അറിയിച്ചു. നിലവില് 2395 പേരാണ് ജില്ലയില് കോവിഡ് ചികിത്സയിലുള്ളത്.
*ജില്ലയില് നിരീക്ഷണത്തിലുള്ളത് 4936 പേര്*
വീടുകളില് 3971 പേരും സ്ഥാപനങ്ങളില് 965 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 443 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 363 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 189 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 327 പേരെ ഡിസ്ചാര്ജ് ചെയ്തു. ഇത് വരെ 17695 പേര്ക്കാണ് ജില്ലയില് കോവിഡ് സ്ഥിരീകരിച്ചത്. 15129 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.ജില്ലയില് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 171 ആയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക