Image

ഡോ. സിസിലിയ സഖറിയാസ് വാന്‍കൂവറില്‍ നിര്യാതയായി

Published on 24 October, 2020
ഡോ. സിസിലിയ സഖറിയാസ് വാന്‍കൂവറില്‍ നിര്യാതയായി
കോട്ടയം: കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന വനിതാ ഡോക്ടറും പരേതനായ ബാരിസ്റ്റര്‍ വി.സി. സഖറിയാസ് വെള്ളാപ്പള്ളിയുടെ ഭാര്യയുമായ ഡോ. സിസിലിയ സഖറിയാസ് (95) കാനഡയിലെ വാന്‍കൂവറില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.

ചങ്ങനാശേരി കരിങ്ങട കുടുംബാംഗമായ ഡോ. സിസിലിയ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നു സ്വര്‍ണമെഡലോടെ എംബിബിഎസ് പാസായി. തുടര്‍ന്ന് യെമനിലും (ഏദന്‍) 1962 മുതല്‍ ഇംഗ്‌ളണ്ടിലും ദീര്‍ഘകാലം മെഡിക്കല്‍ സേവനമനുഷ്ഠിച്ചു. മക്കള്‍: ലിസ (വാന്‍കൂവര്‍), ട്രീസ, അനിത (ഇരുവരും യുകെ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക