Image

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി 'ഒരു നക്ഷത്രമുള്ള ആകാശം'

Published on 23 October, 2020
സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി 'ഒരു നക്ഷത്രമുള്ള ആകാശം'

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കേരളത്തില്‍ നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. 60 ഓളം സിനിമകള്‍ പങ്കെടുത്ത മത്സരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന ചിത്രത്തിന് ലഭിച്ചത്.


നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം മലബാര്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ എം.വി.കെ. പ്രദീപാ ണ് നിര്‍മിച്ചത്.


വടക്കന്‍ മലബാറിലെ സ്‌കൂളും അവിടുത്തെ അധ്യാപികയായ ഉമ ടീച്ചറിന്റെയും ജീവിത കഥ പറയുന്നതാണ് ചിത്രം. അപര്‍ണ ഗോപിനാഥാണ് ഉമ ടീച്ചര്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 


ഗണേഷ് കുമാര്‍, സംവിധായകന്‍ ലാല്‍ജോസ് സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, ഉണ്ണിരാജ, അനില്‍ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോന്‍, ടിനു തോമസ് എന്നിവരാണ് മറ്റ് കഥാ പാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക