Image

ഡബ്ല്യുഎംസി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Published on 22 October, 2020
 ഡബ്ല്യുഎംസി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി


കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍- കുവൈറ്റ് പ്രൊവിന്‍സ് ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം അഭിമുഹീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ അംബാസഡറിനെ അറിയിക്കുകയും സാധ്യമായ ഇടപെടലുകള്‍ നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ലെവലിലും കുവൈറ്റ് പ്രൊവിന്‍സിലും ആയി നടത്തപ്പെടുന്ന വിവിധങ്ങളായ പരിപാടികളെക്കുറിച്ചും സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഭാരവാഹികള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.

പ്രൊവിന്‍സ് ചെയര്‍മാന്‍ ബി.എസ്. പിള്ള, വൈസ് പ്രസിഡന്റുമാരായ കിഷോര്‍ സെബാസ്റ്റ്യന്‍, സന്ദീപ് മേനോന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് മാട്ടുവയില്‍, ട്രഷറര്‍ ജെറല്‍ ജോസ്, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍ ജോസി കിഷോര്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ സിബി താഴത്തുവരിക്കയില്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക