Image

ദുബായില്‍ കാസര്‍ഗോഡ് മുന്‍സിപ്പല്‍ തല കെഎംസിസി വെല്‍ഫയര്‍ സ്‌കീം പ്രവര്‍ത്തനം തുടങ്ങി

Published on 22 October, 2020
ദുബായില്‍ കാസര്‍ഗോഡ് മുന്‍സിപ്പല്‍ തല കെഎംസിസി വെല്‍ഫയര്‍ സ്‌കീം പ്രവര്‍ത്തനം തുടങ്ങി

ദുബായ്: കെഎംസിസി വെല്‍ഫയര്‍ സ്‌കീം കാസര്‍ഗോഡ് മുന്‍സിപ്പല്‍ തല കാമ്പയിന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി ബദറുദ്ദീന്‍ തളങ്കരയിക്ക് നല്‍കി നിര്‍വഹിച്ചു.

കോവിഡ് ഏറ്റവും തീവ്രമായ കാലയളവില്‍ സ്വന്തം ജീവന്‍ വക വയിക്കാതെ ത്യാഗോജ്വലമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെഎംസിസി പ്രവര്‍ത്തകരെ വ്യവസായ പ്രമുഖന്‍ മധുര്‍ ഹംസ അഭിനന്ദിച്ചു.

പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ , ട്രഷറര്‍ സത്താര്‍ ആലംപാടി, ജില്ലാ സെക്രട്ടറി ഫൈസല്‍ ദീനാര്‍, മണ്ഡലം സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, മഞ്ചേശ്വരം ട്രഷറര്‍ ഇബ്രാഹിം ബെരിക്ക, സെക്രട്ടറി യൂസഫ് ഷേണി, കാസര്‍ഗോഡ് മുന്‍സിപ്പല്‍ വെല്‍ഫയര്‍ സ്‌കീം കോ ഓര്‍ഡിനേറ്റര്‍ കെ.പി. ഇക്ബാല്‍ , തല്‍ഹത്ത് തളങ്കര എന്നിവര്‍ സംബന്ധിച്ചു.

ദുബായ് കെഎംസിസി കാസര്‍ഗോഡ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ട്രഷര്‍ സര്‍ഫ്രാസ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക