Image

സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാവുന്നു; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

Published on 22 October, 2020
സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാവുന്നു; മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

തിരുവനന്തപുരം: ഏറെ കാലമായുളള ആവശ്യത്തിന് ഒടുവില്‍ സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. ഇതിനായി സര്‍വീസ് ചട്ടം ഭേഗഗതി ചെയ്‌ത പി.എസ്.സി നടപടിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 


മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമെന്നത് ഇടതു മുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.


മുന്നാക്ക സംവരണം നടപ്പാക്കാന്‍ നേരത്തെ തീരുമാനമെടുത്തെങ്കിലും യാഥാര്‍ത്ഥ്യമാവാന്‍ സര്‍വീസ് ചട്ട ഭേദഗതി കൂടി വേണ്ടിയിരുന്നു. മുന്നാക്ക സംവരണം നടപ്പാവാന്‍ ഇനി വിജ്ഞാപനം കൂടി ഇറങ്ങിയാല്‍ മതി. സര്‍ക്കാര്‍ നിയമനങ്ങളില്‍ അടക്കം പത്ത് ശതമാനം സംവരണം നിലവില്‍ വരും.


മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക