Image

ഓടിക്കൊണ്ടിരുന്ന മിനി ബസ്‌ കത്തി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി മരിച്ചു

Published on 08 June, 2012
ഓടിക്കൊണ്ടിരുന്ന മിനി ബസ്‌ കത്തി ഡ്രൈവറായ കണ്ണൂര്‍ സ്വദേശി മരിച്ചു
ദുബായ്‌: ഓടിച്ചിരുന്ന വാഹനത്തിന്‌ തീപിടിച്ച്‌ മലയാളി യുവാവിന്‌ ദാരുണ അന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി അഷ്‌റഫ്‌ കാരോത്ത്‌ ആണ്‌ തീപിടിച്ച വാഹനത്തില്‍ നിന്ന്‌ പുറത്തിറങ്ങാനാകാതെ വെന്തുമരിച്ചത്‌. അബൂദാബിദുബൈ റോഡിലെ അല്‍ റഹ്‌ബയില്‍ വ്യാഴാഴ്‌ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ജോസ്‌ഫൈന്‍ അഡ്വര്‍ടൈസിങ്‌ കമ്പനിയിലെ െ്രെഡവറാണ്‌ അഷ്‌റഫ്‌. കമ്പനിയുടെ മിനിബസില്‍ രണ്ട്‌ ജീവനക്കാരെ ജോലിസ്ഥലത്ത്‌ ഇറക്കി വരുമ്പോഴാണ്‌ മിനിബസിന്‌ തീപിടിച്ചത്‌. ഹാന്‍ഡ്‌ ബ്രേക്കിട്ട്‌ വാഹനം നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. പിതാവ്‌: അബ്ദുല്‍ കരീം. മാതാവ്‌: ഫാത്തിമ. കൊളച്ചേരി സ്വദേശിനി ഖദീജയാണ്‌ ഭാര്യ. മക്കള്‍: ഫാത്തിമ, ഫാസില, റാഫി, അജ്‌മല്‍. മൃതദേഹം ശൈഖ്‌ ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക