Image

ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ: വന്‍ നാശനഷ്‌ടം

Published on 08 June, 2012
ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ: വന്‍ നാശനഷ്‌ടം
ഷാര്‍ജ: ഷാര്‍ജയിലെ സജ വ്യവസായ മേഖലയില്‍ വ്യാഴാഴ്‌ച വന്‍ അഗ്‌നിബാധയുണ്ടായി. സ്വകാര്യ കമ്പനിയുടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ്‌ തീപിടിത്തമുണ്ടായത്‌. രാവിലെ ആറരമണിയോടെയായിരുന്നു സംഭവം. വന്‍ നാശനഷ്ടം കണക്കാക്കുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന്‌ ഷാര്‍ജ സിവില്‍ ഡിഫന്‍സ്‌ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു.

അപകട വിവരം അറിഞ്ഞയുടന്‍ ഷാര്‍ജ, ദുബൈ, അജ്‌മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ്‌ ടീമുകള്‍ സ്ഥലത്തെത്തിയതിനാല്‍ തീ പടരുന്നത്‌ ഒഴിവാക്കാനായി. ഇതുമൂലം നിരവധി തൊഴില്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗം വന്‍ അത്യാഹിതത്തില്‍ നിന്നാണ്‌ രക്ഷപെട്ടത്‌. മൂന്ന്‌ മണിക്കൂറിലേറെ പണിപ്പെട്ടാണ്‌ സിവില്‍ ഡിഫന്‍സ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. മലയാളികളടക്കം നിരവധി തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌്‌. സംഭവ സമയം ആരും ജോലിക്കെത്തിയിരുന്നില്ല. സിവില്‍ ഡിഫന്‍സുകാര്‍ മറ്റ്‌ തൊഴില്‍ശാലകളിലേക്ക്‌ തീ പടരുന്നത്‌ തടയുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്‌തത്‌ കൊണ്ടാണ്‌ വന്‍ സാമ്പത്തിക നഷ്ടം ഒഴിവായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക