Image

സ്വവര്‍ഗ ദമ്പതികളും ദൈവത്തിന്റെ മക്കള്‍; അവര്‍ക്കും കുടുംബജീവിതത്തിന് അവകാശമുണ്ട്-പോപ്പ് ഫ്രാന്‍സിസ്.

Published on 21 October, 2020
സ്വവര്‍ഗ ദമ്പതികളും ദൈവത്തിന്റെ മക്കള്‍; അവര്‍ക്കും  കുടുംബജീവിതത്തിന് അവകാശമുണ്ട്-പോപ്പ് ഫ്രാന്‍സിസ്.


റോം: സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ വിപ്ലവകരമായ നിലപാടുമായി പോപ്പ് ഫ്രാന്‍സിസ്. സ്വവര്‍ഗ പ്രണയിനികള്‍ക്കും കുടുഗബ ജീവിതത്തിന് അവകാശമുണ്ട്. എല്‍ജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണ്. സ്വവര്‍ഗ ദമ്പതികളുടെ വിവാഹ ബന്ധത്തിന് നിയമപരിരക്ഷ നല്‍കണം. അവ അധാര്‍മികമെന്ന് കാണരുതെന്നും മാര്‍പാപ്പ പറഞ്ഞു.

കുടുംബത്തില്‍ നിന്ന് അവരെ പുറത്താക്കുകയോ ദുരിതത്തിലാക്കുകയോ ചെയ്യരുത്. അവര്‍ക്ക് സിവില്‍ നിയമപരിരക്ഷ ഉറപ്പാക്കണം.  ഇതാദ്യമായാണ് എല്‍ജിബിടി വിഷയത്തില്‍ പോപ്പ് നിലപാട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ കത്തോലിക്കാ സഭ ഇതുവരെ സ്വീകരിച്ചുവന്നിരുന്ന നിലപാട് തിരുത്തുന്നതാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിത ചരിത്രം വ്യക്തമാക്കുന്ന ഡോക്യൂമെന്ററി 'ഫ്രാന്‍സെസ്‌കോ'യിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. പോപ്പ് ഇക്കാര്യം തന്നോട് നേരിട്ടു പറഞ്ഞുവെന്നാണ് സംവിധായകന്‍ Evgeny Afineevsky പറയുന്നു. 

സ്വവര്‍ഗാനുരാഗം 'നൈസര്‍ഗികമായി ക്രമവിരുദ്ധമാണ്' അതിനാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കത്തോലിക്കാ സഭ ഇതുവരെ സ്വീകരിച്ചുവന്നിരുന്ന നിലപാട്. 2003ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനും അതിനു ശേഷം വന്ന പോപ്പ് ബെനഡിക്ട് പതിനാറാമനും ഈ നിലപാടാണ് സ്വീകരിച്ചിരുന്നത്. 

എന്നാല്‍ ഡോക്യൂമെന്ററിയിലെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി തയ്യാറായില്ല. ഡോക്യൂമെന്ററി താന്‍ കണ്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക