Image

ദുബായ് നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടിയുടെ സൗഭാഗ്യം

Published on 21 October, 2020
 ദുബായ് നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടിയുടെ സൗഭാഗ്യം


ദുബായ്: ദുബായില്‍ വീണ്ടും മലയാളിക്ക് സൗഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളര്‍) സമ്മാനം മലയാളിയായ അനുപ് പിള്ളയ്ക്ക്. ഇന്നു നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെയാണ് അനൂപ് പിള്ള കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.

ദുബായിലെ സ്വകാര്യ കന്പനിയില്‍ മാനേജരാണ് അനൂപ്. കഴിഞ്ഞ 10 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. ഭാര്യയും രണ്ടു മക്കളോടുമൊപ്പം ദുബായിലാണ് താമസം.

ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999നുശേഷം വിജയിയാകുന്ന 169-ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക