Image

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്ബളം അടുത്ത മാസം മുതല്‍ നല്‍കും: സാലറി ചലഞ്ച് തുടരില്ല

Published on 21 October, 2020
സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്ബളം അടുത്ത മാസം മുതല്‍ നല്‍കും: സാലറി ചലഞ്ച് തുടരില്ല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച തുക അടുത്തമാസം മുതല്‍ തിരിച്ചുനല്‍കും. സാലറി ചാലഞ്ച് തുടരേണ്ടതില്ലെന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.


ജിഎസ്‌ട്‌ഇ നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്രത്തിന്റെ ഉറപ്പില്‍ സാലറി ചാലഞ്ച് ഒഴിവാക്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഈ ഇനത്തില്‍ 7000 കോടി കേന്ദ്രത്തില്‍ നിന്നും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ സാമ്ബത്തിക പ്രശ്‌നത്തിന് ഇത് താത്‌കാലികമായി പരിഹാരമാകും.


വീണ്ടും ശമ്ബളം പിടിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തീരുമാനം നീളുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക