Image

പ്രോട്ടോകോള്‍ ലംഘനമില്ല; വി മുരളീധരനെതിരായ പരാതി വസ്‌തുതാവിരുദ്ധം,​ ക്ളീന്‍ ചി‌റ്റ് നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്

Published on 21 October, 2020
പ്രോട്ടോകോള്‍ ലംഘനമില്ല; വി മുരളീധരനെതിരായ പരാതി വസ്‌തുതാവിരുദ്ധം,​ ക്ളീന്‍ ചി‌റ്റ് നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. യു.എ.ഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളില്‍ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. 


ആരോപണത്തില്‍ സലിം മടവൂരിന്‍റേതടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി.

ചട്ടം ലംഘിച്ച്‌ പി.ആര്‍ കമ്ബനി മാനേജര്‍ സ്മിത മേനോന്‍ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചു എന്നായിരുന്നു മുരളീധരനെതിരായ പരാതി. ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിദേശകാര്യ വകുപ്പില്‍നിന്നു വിശദീകരണം തേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക