Image

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ​ഗായകനുളള പുരസ്കാരം വിജയ് യേശുദാസിന്

Published on 21 October, 2020
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ​ഗായകനുളള പുരസ്കാരം വിജയ് യേശുദാസിന്

ഇത്തവണത്തെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച ഗായകനായി തിരഞ്ഞെടുത്തിരിക്കുന്നത് വിജയ് യേശുദാസിനെ, 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍ എത്തിയിരുന്നത്, ഇതില്‍ നിന്നുമാണ് മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.


മമ്മൂട്ടി ചിത്രം പതിനെട്ടാം പടി, ശ്യാമരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചതിനാണ് പുരസ്‌കാരം തേടിയെത്തിയിരിയ്ക്കുന്നത്, ശ്യാമരാഗത്തിലെ ഗാനങ്ങള്‍ രചിച്ചതിന് റഫീക്ക് അഹമ്മദിനാണ് മികച്ച ഗാനരചയിതാവിനുളള പുരസ്‌കാരം ലഭിച്ചത്.


അടുത്തിടെ മലയാളത്തില്‍ തമിഴ്, തെലുങ്ക് ഭാഷകളിലേത് പോലെ അര്‍ഹമായ പരി​ഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വിജയ് യേശുദാസ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു, ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് വിജയിയെ തേടിയെത്തിയിരിയ്ക്കുന്നത്.

Join WhatsApp News
Disappointed 2020-10-21 16:21:47
Too bad. As per his decision, he will never get another award from Malayalam music (movie) industry. His legendary father made a decision years back; but he changed his mind when he thought about the money attached to the award. A fruit never falls too far from the mother tree. It is interesting to see how the past keep repeating. If he is a man of his words, keep your stupid strong decision. Good luck
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക