Image

സോളാര്‍ കേസ് : ബിജു രാധാകൃഷ്ണന് തടവ് ശിക്ഷ; ശാലു മേനോനും, അമ്മയ്ക്കുമെതിരായ വിചാരണ തുടരും

Published on 21 October, 2020
സോളാര്‍ കേസ് : ബിജു രാധാകൃഷ്ണന് തടവ് ശിക്ഷ; ശാലു മേനോനും, അമ്മയ്ക്കുമെതിരായ വിചാരണ തുടരും

സോളാര്‍ കമ്ബനിയുടെ പേരില്‍ ിരുവനന്തപുരം മണക്കാട് സ്വദേശിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയ കേസില്‍ ബിജു രാധാകൃഷ്ണന് ശിക്ഷ. മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.


കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയില്‍വാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണന്‍.


കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനും, അമ്മ കലാദേവിക്കും എതിരായ വിചാരണ തുടരുമെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക