Image

ജര്‍മന്‍ ഹൂളിഗന്‍സ്‌ ഇംഗ്ലണ്‌ടുകാരെ മാതൃകയാക്കുന്നു; യൂറോയെ ബാധിക്കുമോ ?

ജോസ്‌ കുമ്പിളുവേലില്‍ Published on 08 June, 2012
ജര്‍മന്‍ ഹൂളിഗന്‍സ്‌ ഇംഗ്ലണ്‌ടുകാരെ മാതൃകയാക്കുന്നു; യൂറോയെ ബാധിക്കുമോ ?
ബര്‍ലിന്‍: ജര്‍മനിയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ പൊതുവേ സമാധാനപരമാണ്‌. മറ്റേതു യൂറോപ്യന്‍ രാജ്യത്തുമെന്നതു പോലെ, ഹൂളിഗന്‍സ്‌ എന്നറിയപ്പെടുന്ന കുഴപ്പാക്കാരായ ആരാധകര്‍ ഇവിടെയമുണ്‌ടെങ്കിലും ഇംഗ്ലണ്‌ടുകാരുടെയത്ര കുപ്രസിദ്ധിയാര്‍ജിച്ചിട്ടില്ല. എന്നാല്‍, കാര്യങ്ങള്‍ മാറുന്ന പ്രവണതയാണിപ്പോഴെന്ന്‌ കളി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇംഗ്ലണ്‌ടിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ വഴിയേയാണ്‌ ഇപ്പോള്‍ ജര്‍മന്‍ ഹൂളികന്‍സിന്റെയും പോക്ക്‌. സമാധാനപരമായി പൂര്‍ത്തിയാകാറുള്ള ബുണ്‌ടസ്‌ലിഗ മത്സരങ്ങളില്‍ പോലും ഇതിന്റെ അലയൊലികള്‍ കണ്‌ടു തുടങ്ങിയിരിക്കുന്നു. എന്നാല്‍, ഇതിനൊപ്പം ബുണ്‌ടസ്‌ലിഗയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യുന്നുണ്‌ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

അന്താരാഷ്‌ട്ര താരങ്ങള്‍ കൂടുതലായി ജര്‍മന്‍ ലീഗില്‍ കളിക്കാന്‍ തുടങ്ങിയതും ജര്‍മന്‍ ലീഗ്‌ ലോകം മുഴുവന്‍ ടിവിയില്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയതും ജനപ്രീതി വര്‍ധിക്കാന്‍ കാരണമായിട്ടുണ്‌ട്‌. ഇതിനിടെ അക്രമങ്ങളും പെരുകുന്നതാണ്‌ ആശങ്കാജനകം. രണ്‌ടാഴ്‌ച മുന്‍പ്‌ കാണികള്‍ ലെവര്‍കൂസന്‍ താരത്തിന്റെ മൂക്ക്‌ ഇടിച്ചു തകര്‍ത്തു. സ്റ്റേഡിയം നിരോധനം ലംഘിച്ച 14 ഡൈനാമോ ഡ്രെസ്‌ഡന്‍ ആരാധകരെ അറസ്റ്റ്‌ ചെയ്‌തിട്ടും ഏറെ ദിവസമായിട്ടില്ല. എതിര്‍ടീമിന്റെ ആരാധകര്‍ കയറിയെ ബസിനെ കൊളോണ്‍ ആരാധകര്‍ ആക്രമിച്ചത്‌ ഈ മാസം ആദ്യം.
ജര്‍മന്‍ ഹൂളിഗന്‍സ്‌ ഇംഗ്ലണ്‌ടുകാരെ മാതൃകയാക്കുന്നു; യൂറോയെ ബാധിക്കുമോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക