Image

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും

Published on 21 October, 2020
സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ചാല്‍ ഇനി പിടി വീഴും. പൊലീസ് ആക്‌ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.


നേരത്തെ മലയാള സിനിമാ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. 


സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച്‌ സൈബര്‍ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക