Image

സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

Published on 21 October, 2020
സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല, കൊലപാതകം തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സി.ബി.ഐ.യുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസ് കോടതിയില്‍ മൊഴി നല്‍കി.

പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി എസ്.സനില്‍ കുമാറിനോടാണ് സാക്ഷി ഇങ്ങനെ മൊഴി നല്‍കിയത്.

1993ല്‍ ഡിവൈ.എസ്.പി. ആയ താന്‍ കേസ് എടുക്കുമ്പോള്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. സി.ബി.ഐ. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആയിടയ്ക്കാണ് ഹംസ വധക്കേസിന്റെ അന്വേഷണവും നടന്നു കൊണ്ടിരുന്നത്. കേസ് ആദ്യം അന്വേഷിച്ചുകൊണ്ടിരുന്ന െ്രെകംബ്രാഞ്ച് എസ്.പി. മൈക്കിളിന്റെ കീഴില്‍ ഡിവൈ.എസ്..പി. കെ.സാമുവലാണ് കേസ് അന്വേഷിച്ചിരുന്നത്.

എറണാകുളം ആര്‍.ഡി.ഒ. കോടതിയില്‍ നിന്ന് കേസിനാസ്പദമായ തൊണ്ടിമുതലുകള്‍ കെ.സാമുവല്‍ വാങ്ങി എടുത്തിരുന്നെങ്കിലും ഇവയൊന്നും തനിക്ക് കൈമാറിയിരുന്നില്ലെന്നും സാക്ഷി മൊഴി നല്‍കി.

അന്വേഷണത്തില്‍ മേലുദ്യോഗസ്ഥനായ എസ്.പി. ത്യാഗരാജന്റെ ഇടപെടല്‍ ഉണ്ടായപ്പോള്‍ സ്വമേധയാ വിരമിക്കലില്‍ പ്രവേശിച്ചതായും വര്‍ഗീസ് പി.തോമസ് കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക