Image

ഫോക്ക് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു

Published on 20 October, 2020
 ഫോക്ക് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു

കുവൈറ്റ് സിറ്റി : ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്) ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനെ സന്ദര്‍ശിച്ചു ചര്‍ച്ചകള്‍ നടത്തി.

ജെ ഇ ഇ പരീക്ഷ സെന്റര്‍ കുവൈറ്റില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുക, വിവിധ കേസുകളില്‍ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി സഹായിക്കുന്നതിനായി ലീഗല്‍ ക്ലിനിക്ക് ആരംഭിക്കുക, കുവൈറ്റിലേക്ക് തിരിച്ചു വരാന്‍ കഴിയാതെയിരിക്കുന്നവരുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടുക, ജയിലിലെ തടവുകാരുടെ കൈമാറ്റം, ഔട്ട് പാസ് ലഭിച്ചിട്ടും രാജ്യം വിടാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുവാനുള്ള ഇടപെടലുകള്‍ തുടങ്ങി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഫോക്ക് പ്രതിനിധികള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.

വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കഴിഞ്ഞ കാലങ്ങളില്‍ ഫോക്ക് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ അംബാസഡറെ ധരിപ്പിച്ചു. കുവൈറ്റിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ വനിതാ തടവുകാര്‍ക്ക് എംബസി നല്‍കാറുണ്ടായിരുന്ന ധനസഹായം നിര്‍ത്തലാക്കിയതിനെതിരെ ഫോക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തരമായി നടപടിയെടുത്ത അംബാസഡര്‍ക്ക് നന്ദി രേഖപ്പെടുത്തിയ ഫോക്ക് പ്രതിനിധികള്‍ എംബസിയില്‍ ഏര്‍പ്പെടുത്തിയ ഭരണ പരിഷ്‌കാരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ജനറല്‍ സെക്രട്ടറി എം.എന്‍. സലീം, ട്രഷറര്‍ മഹേഷ് കുമാര്‍, അഡ്മിന്‍ സെക്രട്ടറി എം.വി. ശ്രീഷിന്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി പി. ലിജീഷ്, വനിതാവേദി ചെയര്‍പേഴ്‌സണ്‍ രമ സുധീര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക