Image

എം.സി. സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി

Published on 08 June, 2012
എം.സി. സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ നിര്യാതനായി
റാന്നി: ക്‌നാനായ സഭയിലെ മുതിര്‍ന്ന വൈദികന്‍ മൂഴിയില്‍ എം.സി. സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച 1.30ന്‌ ഐത്തല സെന്റ്‌ കുര്യാക്കോസ്‌ പള്ളിയില്‍. ക്‌നാനായ സഭ മാനേജിംഗ്‌ കമ്മിറ്റിയംഗം, വൈദിക ട്രസ്റ്റി, സമുദായ മിഷന്‍ ഡയറക്ടര്‍, റാന്നി ഡിവിഷന്‍ വികാരി, നിലയ്‌ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലംഗം, വനിതാസമാജം പ്രസിഡന്റ്‌, എംഎസ്‌ ഹൈസ്‌കൂള്‍ അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കല്ലിശേരി, റാന്നി, ചിങ്ങവനം തുടങ്ങി സഭയുടെ വിവിധ പള്ളികളില്‍ വികാരിയായിസേവനമനുഷ്ടിച്ചിട്ടുണ്ട്‌. ഭാര്യ: വളയനാട്ട്‌ പരേതയായ തങ്കമ്മ.

മക്കള്‍: ഫാ.എം.എസ്‌. ചെറിയാന്‍ (യുഎസ്‌), അമ്മിണി, മോളിക്കുട്ടി, എം.എസ്‌. മാത്യൂസ്‌, ജേക്കബ്‌ സാം, പുന്നൂസ്‌ സാം (കണ്ണൂര്‍). മരുമക്കള്‍: ഗ്രേസി, തമ്പി പെരുമാച്ചേരില്‍, സണ്ണി കിഴക്കേതേവര്‍ക്കുഴി, അനു, ബിനു, ഷൈല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക