image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അശ്ലീല പ്രദർശനം സും കാലത്ത് (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

EMALAYALEE SPECIAL 20-Oct-2020
EMALAYALEE SPECIAL 20-Oct-2020
Share
image
രണ്ടു മുതൽ അഞ്ചു വർഷം വരെ ജയിൽവാസം അനുഭവിക്കേണ്ടുന്ന കുറ്റമാണ് അശ്ലീല പ്രദർശനം. പക്ഷെ ആ നിയമം ബാധകമാണെങ്കിൽ പ്രദർശനം നടത്തിയ വ്യക്തി  ലൈംഗികമായ ആനന്ദത്തിനോ, ആരെയെങ്കിലും അപമാനിക്കാനോ ഉപദ്രവിക്കാനോ ബോധപൂർവം അതു നടത്തിയതാണെന്നു തെളിയണം. ബുദ്ധിയുള്ളവർ എല്ലാവരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി അനാവശ്യമായ ആപത്തുകളിൽ ചാടാതെ രക്ഷപ്പെടുന്നു.

അപ്പോഴാണ് ലോകത്തെ ഭീതിയിൽ ആഴ്ത്തികൊണ്ട് കൊറോണ എന്ന മഹാമാരി പ്രത്യക്ഷപ്പെടുന്നത്.  പരസ്പരം അകലം പാലിച്ചുകൊണ്ടുള്ള സമ്പർക്കം ദുഷ്കരമായപ്പോൾ സൂം എന്ന പ്രയോഗത്തിന് പ്രചാരം ലഭിച്ചു.
ഐഫോണൊ, ലാപ്ടോപ്പോ വച്ച് സ്വന്തം വീട്ടിലിരുന്നു മറ്റുള്ളവരുമായി ചർച്ചകൾ നടത്താം,  തീരുമാനങ്ങൾ എടുക്കാം.  അതോടൊപ്പം കാമുകിമാരെ കാണാനും രസിക്കാനും ഇതുപകരിക്കുന്നുവെന്നും മനുഷ്യർ മനസ്സിലാക്കി ആനന്ദിച്ചു. വാസ്തവത്തിൽ ഇത് കണ്ടുപിടിച്ച എറിക് യുവാനു  പതിനെട്ടു പത്തൊമ്പതു വയസ്സുള്ളപ്പോൾ തന്റെ പ്രണയിനിയെ കാണാൻ പത്ത് മണിക്കൂർ യാത്രചെയ്യേണ്ട ബുദ്ധിമുട്ടിൽ ആകുലനായപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ഇന്നിപ്പോൾ  ലോകമെമ്പാടും മനുഷ്യർ ഉപകാരപ്രദമായി കണ്ട ഈ സൂത്രം. ഇപ്പോൾ അമ്പത് വയസ്സായ  യുവാൻ ഈ കണ്ടുപിടിത്തത്തിലൂടെ മഹാകോടീശ്വരനാ യി.

എന്ത് കണ്ടുപിടിത്തങ്ങൾ ഉണ്ടായാലും അവ ഗുണകരമെന്നപോലെ തന്നെ ചില പ്രശ്നങ്ങളും മനുഷ്യർക്ക് നൽകുക സ്വാഭാവികം. സൂമിന്റെ പ്രവർത്തനം നല്ലപോലെ വശമാക്കിയിട്ടില്ലാത്തവർക്ക് ചില ചമ്മലുകളും അമ്പരപ്പുകളും, നാണക്കേടുകളും സംഭവിക്കാം.  സംഭവിക്കാമെന്നല്ല പലരും അങ്ങനെ ഇരകളായി കഴിഞ്ഞുവെന്ന് നമ്മൾ മാധ്യമങ്ങളിൽ നിന്നും അറിയുന്നു.

ദി ന്യുയോർക്കർ എന്ന വാരിക മാസികയിലെ പേരെടുത്ത എഴുത്തുകാരനും സി.എൻ.എൻ.എന്റെ ചീഫ് ലീഗൽ അനലിസ്റ്റും ആയ ജെഫ്‌റി ടൂബിൻ മാസികയിലെ സഹപ്രവർത്തകരും ഡബ്ല്യൂ എൻ  വൈ സി വർക്കേഴ്സ് മായി ഒരു ഓൺലൈൻ മീറ്റിങ് നടത്തുമ്പോൾ പരിസരബോധമില്ലാതെ സ്വന്തം നഗ്നത പ്രദർശിപ്പിച്ചു.  ക്യാമറ ഓഫ് ചെയ്തിരിക്കയായിരുന്നുവെന്ന വിശ്വാസത്തിൽ പറ്റിയ ഒരു അബദ്ധമാണ്. പക്ഷെ മാസിക അധികാരികൾ അന്വേഷണവിധേയമായി അദ്ദേഹത്തെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കയാണ്. അറിയാതെയും കരുതിക്കൂട്ടിയല്ലാതെയും ചെയ്ത ഈ അപരാധം അദ്ദേഹത്തിനെ ശിക്ഷാർഹനാക്കയില്ലെന്നു നമുക്ക് അനുമാനിക്കാം.

സൂം യോഗങ്ങളിൽ നമ്മൾ പങ്കുചേരുമ്പോൾ നമ്മളെ മറ്റുള്ളവർക്ക് പ്രത്യക്ഷപ്പെടുത്തുന്നതും തിരിച്ച് അവരെ നമുക്ക് പ്രത്യക്ഷപ്പെടുത്തുന്നതും ക്യാമറ കണ്ണുകളാണ്. നമ്മളെ അവർ കാണുന്നു, നമ്മളെ അവർ കേൾക്കുന്നു. അതുകൊണ്ട് പരിസരബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വീഡിയോവും, ആഡിയോവും ഓഫാക്കി എന്ന ധാരണയിൽ വീട്ടിലെ സ്വാതന്ത്ര്യം എടുക്കുമ്പോൾ ആലോചിക്കുക. ശരിക്കും ക്യാമറ കണ്ണുകളെ കാതുകളെ പൊത്തിപിടിച്ചിട്ടുണ്ടോ. നാം ശരിക്കും സുരക്ഷിതരാണോ? ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ അശ്രദ്ധ പീപ്പിങ് ടോമുകൾക്ക് ആനന്ദത്തിനുള്ള ധാരാളം അവസരങ്ങൾ നൽകുന്നു എന്ന് ഓർമിക്കുക. വാസ്തവത്തിൽ ഇന്ന് നമ്മൾ ചുറ്റുമുള്ള ക്യാമറകളുടെ നിരീക്ഷണത്തിലാണ്.  കുറ്റങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഇത്തരം ക്യാമറകൾ അതിന്റെ കണ്ണിൽ പെടുന്ന എന്തും രേഖപ്പെടുത്തിവയ്ക്കുന്നു.
 
അത് പക്ഷെ നമ്മുടെ നിയന്ത്രണത്തിലല്ല. എന്നാൽ വീട്ടിൽ നിന്നും പുറത്തുപോകാതെ എല്ലാവരെയും കാണാനും അവരുമായി ചർച്ചകൾ നടത്താനും ഒരുങ്ങുമ്പോൾ ശ്രദ്ധിക്കുക നമ്മൾ പുറത്തുപോകുന്ന പോലെ തന്നെയാണ്. വീട്ടിലാണെങ്കിലും നമ്മൾ പുറത്താണ് അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഔചിത്യം പാലിക്കണം, അരക്ക് കീഴെ ലുങ്കിയുടുത്ത് ഷർട്ടും ടയ്യും കോട്ടുമിട്ട് വാർത്ത വായിച്ച അവതാരകൻ കാര്യപരിപാടിക്ക് ശേഷം ക്യാമറ ഓഫാക്കുന്നതിനുമുന്മ്പ് എണീറ്റ് നടക്കുന്നു. പ്രേക്ഷകർ ആ കാഴ്ച കണ്ട് പൊട്ടിപൊട്ടിച്ചിരിക്കുന്നു. സൂമിന്റെ സാമ്പത്തിക വർഷം 2019 ൽ പ്രതിദിനം 622.7 ദശലക്ഷം ആളുകൾ അവരുടെ പ്രോഗ്രാം ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. സമീപ ഭാവിയിൽ മനുഷ്യർ ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുമെന്നുള്ളത് തീർച്ചയാണ്. അപ്പോൾ ഇതിന്റെ ഉപയോഗം കൂടുകയും പിഴവുപറ്റാതെ മനുഷ്യർക്ക് ഉപയോഗിക്കത്തക്കമാകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

സൂം ഉപയോഗിക്കുന്നവർക്ക് ഒരു പ്രയോജനമുണ്ടത്രെ. അവർ നേരിൽ കാണുന്നതിനേക്കാൾ സുന്ദരന്മാരായിരിക്കും. ആ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. യഥാർത്ത തൊലിക്ക് ഒരു മിനുസവും പ്രകാശവും ക്യാമറ കണ്ണുകളിലൂടെ കാണുമ്പോൾ  താനേ കൈവരുന്നു. സൂമിലൂടെ നടത്തുന്ന യോഗങ്ങളുടെ രഹസ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നത് ഈ പ്രോഗ്രാമിനെ  അധികം വളർത്തുകയില്ലെന്നു സംശയിക്കാവുന്നതാണ്.  നിങ്ങളുടെ ഇന്റർനെറ്റ് ലൈനുകൾ തമ്മിൽ ബന്ധപ്പെടുന്നത് സുരക്ഷയോടെ ആയിരിക്കാമെങ്കിലും വീഡിയോ ഒരു മൂന്നാമന് വേണമെങ്കിൽ പകർത്തതാം. സൂം അകൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടിട്ടുണ്ടെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു പ്രവാഹം പോലെ വന്നു ഇത് വരണ്ടു പോയേക്കാം. കൂടാതെ പങ്കെടുത്തവരൊക്കെ അവരുടെ ശ്രദ്ധക്കുറവുകൊണ്ട് അമളികൾപ്പറ്റി സങ്കോചത്തതോടെ കഴിയുകയാണ്. കുളിമുറിയിൽ നിന്ന് അർദ്ധനഗ്‌നയായി മൂളിപ്പാട്ടും പാടി വരുന്ന വീട്ടമ്മ അറിയുന്നില്ല ഓൺലൈൻ പഠനം നടത്തുന്ന മകളുടെ സഹപാഠികളോറും അധ്യാപകനും അവരെ കാണുന്നുവെന്ന്, അടുത്ത മുറികളിൽ ഇരുന്ന് കോട്ടുവായ് ഇടുകയും ചുമക്കുകയും ചെയ്യുന്നവരും അറിയുന്നില്ല അവരെല്ലാം വീട്ടിലെ ആരോ ചെയ്തുകൊണ്ടിരിക്കുന്ന സൂം യോഗത്തിലെ അംഗങ്ങൾക്ക്  അവരെ കേൾക്കാമെന്നു.

യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ നിങ്ങൾ  ചായയോ മറ്റു പാനീയങ്ങളോ കുടിച്ചുകൊണ്ടിരിക്കുന്ന കപ്പിൽ എഴുതിയിട്ടുള്ള സന്ദേശങ്ങൾ വരെ മറ്റുള്ളവർ വായിക്കുന്നു.  വീടിന്റെ സുഖസൗകര്യങ്ങളിൽ ഇരുന്നു ഇങ്ങനെ ഓഫിസ് കാര്യങ്ങളോ, വ്യക്തിപരമായ  കാര്യങ്ങളോ ചർച്ചചെയ്യുമ്പോൾ ഒരു പൊതുവേദിയിലാണ് സ്വന്തം വീട്ടിലല്ല എന്ന ബോധം ഉണ്ടാകുന്നത് നല്ലതാണ്.  സൂം അബദ്ധങ്ങൾ എന്ന പേരിൽ സർദാർജി ജോക്ക് പോലെ നമുക്ക് മീഡിയ വഴി വളരെ വേഗം  കിട്ടാൻ തുടങ്ങും.

ആവശ്യം കണ്ടുപിടുത്തത്തിന്റെ മാതാവ് എന്നാണല്ലോ. അതുകൊണ്ട് സൂം വരുത്തിവയ്ക്കുന്ന ചില്ലറ തമാശകൾ അത് ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ കുറഞ്ഞുപോകും. അതുവരെ കണ്ണും കാതും പാർത്ത് ഇരിക്കുക എന്തെല്ലാം അബദ്ധങ്ങൾ, അമളികൾ ആളുകൾക്ക് സൂം ഉപയോഗത്തിൽ പറ്റുന്നുവെന്നു.

ശുഭം


Facebook Comments
Share
Comments.
image
Wisdom 4th grade
2020-10-22 23:34:02
A fourth-grade teacher asked the children what their parents do for a living. All the typical answers came up - mechanic, business, sales, doctor, engineer... and so forth. However, little Justin was being uncharacteristically quiet, so when the teacher prodded him about his parents, he replied, "My father's an exotic dancer in a gay cabaret and takes off all his clothes to music in front of other men and they put money in his underwear. Sometimes, if the offer is really good, he will go home with some guy and stay with him all night for money." The teacher, obviously shaken by this statement, hurriedly set the other children to work on some exercises and took little Justin aside."Is that really true about your father?" "No," the boy said, "He works for the Republican National Committee and is trying to get Trump re-elected, but it's too embarrassing to say that in front of the other kids.”
image
വായനക്കാരുടെ കോടതി
2020-10-21 18:53:58
ട്രംപ് സ്ത്രീകളോട് കാണിച്ച അശ്ലീലങ്ങൾ വച്ച് നോക്കുമ്പോൾ ഇതൊന്നും ഇല്ല . അയാൾ സ്വയഭോഗം അല്ലെ ചെയ്തുള്ളു?. അത് അദ്ദേഹത്തിന്റ ഫസ്റ്റ് അമെൻഡ്മെന്റ് റൈറ്റാണ് . പിന്നെ അത് ലോകം കണ്ടതുകൊണ്ട്‌ അയാൾ തെറ്റുകാരനല്ല. സ്വയംഭോഗം ചെയ്യുന്നിടത്തേക്ക് സൂമിൽ കൂടി ഒളിഞ്ഞു നോക്കുന്നതും , അയല്വക്കക്കാരുടെ വീട്ടിലെ ഭാര്യാഭര്ത്താക്കന്മാർ ഇണചേരുന്നതും നോക്കി കാണുന്നത് കുറ്റകരമാണ് . അത്കൊണ്ട് ഈ പ്രതിയെ വായനക്കാരുടെ കോടതി വെറുതെ വിടുന്നു. He can mastarbate as many as times he wants. case closed
image
മാനഹാനി ?മാനഭംഗം?
2020-10-21 17:04:12
അതെ..! അതു തന്നെയാണ് എൻ്റെയും പ്രശ്നം. * * * * * * * * * * * * * * * കുറേ വർഷങ്ങളായി മലയാളകര വിട്ട് മുംബൈയിലും വിദേശത്തുമൊക്കെയായി വിഭജിയ്ക്കപ്പെട്ടുകിടക്കുകയായിരുന്നു ജീവിതമെങ്കിലും മലയാള ഭാഷയിൽ അത്യാവശ്യം നൈപുണ്യമൊക്കെ ഉണ്ടെന്നായിരുന്നു അടുത്ത കാലം വരെ ഞാൻ വിചാരിച്ചു പോന്നിരുന്നത്. പക്ഷെ, ഈയിടെ കുറച്ചു കന്യാസ്ത്രീകൾ എന്നെ ആകെ കൺഫ്യൂഷനിലാക്കി !. സ്ത്രീകളുടെ വ്രണിത അഭിമാനവുമായി ബന്ധപ്പെട്ട് ഉപയോഗിയ്ക്കുന്ന ചില മലയാള പദപ്രയോഗങ്ങളാണ് എന്നെ കൺഫ്യൂഷനിലാക്കിയത്. സംഗതി എന്താണെന്നല്ലേ..? പറയാം... തികച്ചും വ്യത്യസ്തമായ രണ്ടു സംഭവങ്ങളിൽ നമ്മുടെ ചില കന്യാസ്ത്രീകൾ എടുത്ത സമീപനങ്ങളുമാണ് എന്നെ കൺഫ്യൂഷനിലാക്കിയത്. ഒന്നാമത്തേത്, ഒരു കന്യാസ്ത്രീയേ ഫ്രാങ്കോ ബിഷപ്പ് ബലത്സംഗം ചെയ്തെന്നു പറയുന്ന സംഭവവും രണ്ടാമത്തേത് സാമുവൽ കൂടൽ എന്ന വ്യക്തി യൂട്യൂബിലൂടെ കന്യാസ്ത്രീകൾക്ക് അപമാനകരമായ രീതിയിൽ എന്തോ പറഞ്ഞുവെന്നതും... ഒന്നാമത്തേത് 'മാനഭംഗം' രണ്ടാമത്തേത് ' മാനഹാനി' .... സ്വന്തം ശരീരത്തിലേയ്ക്കുള്ള കടന്നുകയറ്റങ്ങളെയാണ് ഒരു സ്ത്രീ ഏറ്റവും അപമാനകരമായി കണക്കാക്കുന്നത് എന്നാണ് ഞാൻ ധരിച്ചിരിയ്ക്കുന്നത്. അതിനു താഴെയാണ് മറ്റ് അപമാനങ്ങൾ...തെറ്റാണെങ്കിൽ തിരുത്താം.... സ്വന്തം കൂട്ടത്തിലുള്ള ഒരു സഹോദരിയേ 'മാനഭംഗ'ത്തിന് ഇരയാക്കിയപ്പോൾ പരാതിക്കാരിയ്ക്കൊപ്പം നിൽക്കാനോ ധാർമ്മിക പിന്തുണ നൽകാനോ ശ്രമിയ്ക്കാതെ സ്വന്തം പ്രതികരണശേഷി അനുസരണവ്രതത്തിൻ്റെ പേരിൽ അടിയറവച്ചവർ ഇപ്പോൾ തങ്ങളുടെ ശരീരത്തിൻ്റെ ഏഴയലത്തുപോലും വരാത്ത ഒരാൾക്കെതിരെ പരാതിപ്പെട്ടിരിയ്ക്കുന്നു. ആ വ്യക്തി, നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽശിക്ഷിയ്ക്കപ്പെടട്ടെ. പക്ഷെ ആ വ്യക്തിയിൽ ആരോപിയ്ക്കപ്പെട്ട കുറ്റം 'മാനഹാനി' അഥവാ സ്ത്രീത്വത്തെ അപമാനിച്ചു എന്നതായിരുന്നു. ഇനി .... ഈ സംഭവങ്ങളെ നമ്മുക്കൊന്ന് അപഗ്രഥിയ്ക്കാം... ഒന്നാമത്തെ വ്യക്തി നടത്തിയത് 'മാനഭംഗം' . രണ്ടാമത്തെയാൾ 'മാനഹാനി' . ഒന്നാമത്തെ വ്യക്തിക്കെതിരെ പരാതി പറയുന്നത് അനുസരണവ്രത ലംഘനം. രണ്ടാമത്തെ വ്യക്തിയ്ക്കെതിരെ കൂട്ടപരാതി കൊടുത്തത് അനുസരണവ്രതപാലനം ! ഒന്നാമത്തെ വ്യക്തിയ്ക്കെതിരെ പരാതി പറയാൻ ധൈര്യപ്പെട്ടവർ വിരലിലെണ്ണാവുന്നവർ. രണ്ടാമത്തെ വ്യക്തിയക്കെതിരെ പരാതി കൊടുത്തവർ നൂറ്റി അമ്പത് !. ഒന്നാമത്തെ വ്യക്തിയ്ക്കെതിരെ പരാതി കൊടുത്തവരെ മാനസികമായി പീഢിപ്പിയ്ക്കുന്നു.. രണ്ടാമത്തെ വ്യക്തിയ്ക്കെതിരെ പരാതി കൊടുത്തവരെ പ്രോത്സാഹിപ്പിയ്ക്കുന്നു. ഒന്നാമത്തെ വ്യക്തിയേ ജയിൽ മോചിതനാക്കാൻ ജപമാല. രണ്ടാമത്തെ വ്യക്തിയേ ജയിലിലടയ്ക്കാൻ ജപമാല . ഒന്നാമത്തെ സംഭവം പുതപ്പിട്ടു മൂടേണ്ടത്. രണ്ടാമത്തേത് പരാതിപ്പെടേണ്ടത്. ഇനി പറയൂ... ഇപ്പോൾ നിങ്ങൾക്കും കൺഫ്യൂഷനായില്ലേ...? മാനഹാനിയാണോ മാനഭംഗമാണോ വലിയ കുറ്റമെന്ന്...! അതെ... അതുതന്നെയാണ് എൻ്റേയും പ്രശ്നം. . . @ മാർട്ടിൻ മതിലകം
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut