Image

കോവിഡ് പ്രതിരോധം: ശാസ്ത്രസമൂഹത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

Published on 19 October, 2020
കോവിഡ് പ്രതിരോധം: ശാസ്ത്രസമൂഹത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യയിലെ ശാസ്ത്രസമൂഹത്തെയും മികച്ച സ്ഥാപനങ്ങളെയും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവരണ്ടും ആയിരുന്നുവെന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്നും 'ഗ്രാന്‍ഡ് ചലഞ്ചസ് ആനുവല്‍ മീറ്റിങ് 2020' ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയര്‍ന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയത്. മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക