Image

ഇറ്റലിയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി 'തിയത്രോ ഇന്ത്യനോ റോമാ'

Published on 19 October, 2020
ഇറ്റലിയിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി 'തിയത്രോ ഇന്ത്യനോ റോമാ'

റോം: 'കോവിഡ് 19' സംഹാരതാണ്ഡവം ആടിയ ഇറ്റലിയില്‍ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് 'തിയത്രോ ഇന്ത്യനോ റോമാ ' എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഭീതിയില്‍ കഴിയുന്ന മനുഷ്യര്‍ക്കും വീടുകളില്‍ ഒറ്റപെട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത കുട്ടികള്‍ക്കും സ്ഥിരം കേള്‍ക്കുന്ന ഭയാനകമായ മരണ വാര്‍ത്തകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ കലാസ്വാദകരായ സംഘാടകര്‍ 'ചിരി' എന്ന രസത്തെ വീടുകളിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. മാതാപിതാക്കളും കുട്ടികളും എല്ലാവരും ചേര്‍ന്ന് ആടുകയും പാടുകയും അഭിനയിക്കുകയും ചെയ്യുന്ന ഒരു മാനസീക അവസ്ഥ വീടുകളില്‍ ഉണ്ടാകാന്‍ 'കോവിഡ് 2020' എന്ന ഓണ്‍ലൈന്‍ മത്സരത്തിന് തുടക്കം കുറിച്ചു.

ഒരു മാസം നീണ്ടു നിന്ന മത്സരങ്ങള്‍ , കവിതാ പാരായണം , ഉപകരണ സംഗീതം , ഏകാംഗഭിനയം എന്നിവയായിരുന്നു മത്സരയിനങ്ങള്‍. ഇറ്റലിയിലെ ഓരോ ഇന്ത്യന്‍ കുടുംബങ്ങളും മത്സരങ്ങള്‍ ഏറ്റെടുത്തു , ഇറ്റലിയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ മത്സരമായിരുന്ന 'കോവിഡ് 2020' മത്സരങ്ങള്‍. മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രോത്സാഹനവും പങ്കാളിത്തവും മത്സരങ്ങളുടെ മാറ്റുകൂട്ടി.

ഓഗസ്റ്റ് 30ന് ഇന്‍ഡോ-ഇറ്റാലിയന്‍ കള്‍ച്ചറല്‍ സൊസൈറ്റിക്ക് സംഘടന രൂപം നല്‍കി. ഇറ്റലിയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയ്ക്ക് ഇന്ത്യന്‍ സംസ്‌കാരവും കലാ പാരമ്പര്യവും മനസിലാക്കി കൊടുക്കുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. ഇപ്പോള്‍ നടന്നു വരുന്ന സമകാലീന സംഭവങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു നാടകവും ഇതോടനുബന്ധിച്ചു അവതരിപ്പിച്ചു .

ജോബി അഗസ്റ്റിന്‍ ചൂരയ്ക്കല്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മക്ക് ഇന്‍ഡോ ഇറ്റാലിയന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ, ശക്തമായ കലാ പാരമ്പര്യവും നെഞ്ചില്‍ കലയെ സ്‌നേഹിക്കുകയും ചെയ്യുന്ന യോഗാചാര്യ ജോര്‍ജ് വിന്‍സെന്റ് ചക്കാലമറ്റത്ത്, സാബു സ്‌കറിയ , ബെന്നിച്ചന്‍ ജോസഫ് , ഒ.ജെ. ബിന്നി, സാജു ഇടശേരി, സജി തട്ടില്‍, ജോട്ടി കോട്ടയം , സൗമ്യ ഡേവിസ് , സുനിത ആന്റോ , നെല്‍സണ്‍ , ടോമി മത്തായി , ജോസ്മോന്‍ ജോയ്, ബെന്നി തോമസ്, ജോസുട്ടന്‍ എന്നിവര്‍ ഫൗണ്ടര്‍ മെമ്പര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ കൃതികളെ ആസ്പതമാക്കി എല്ലാ വര്‍ഷവും ഒരു രംഗാവതരണം നടത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഏതു പ്രതിസന്ധികളെയും അനുകൂലമാക്കി മുന്നോട്ടു പോകുക എന്ന ഒരു നല്ല ചിന്ത കൂടി ഇവര്‍ മുന്നോട്ടു വയ്ക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക