Image

സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഒക്ടോബര്‍ 25 മുതല്‍

Published on 19 October, 2020
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ അവധിക്കാല ഓണ്‍ലൈന്‍ ധ്യാനങ്ങള്‍ ഒക്ടോബര്‍ 25 മുതല്‍


ലണ്ടന്‍: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തു മാര്‍ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോന്‍ മിന്‌സ്ട്രിയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി ഒക്ടോബറിലെ സ്‌കൂള്‍ അവധിക്കാലത്ത് 25, 26, 27 ( ഞായര്‍ , തിങ്കള്‍ , ചൊവ്വ ) തീയതികളിലും തുടര്‍ന്ന് 28, 29, 30 (ബുധന്‍ , വ്യാഴം , വെള്ളി ) തീയതികളില്‍ ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങള്‍ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിംഡം , ടീന്‍സ് ഫോര്‍ കിംഗ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് 9 വയസു മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കും ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെ 13 വയസുമുതല്‍ 17 വരെയുള്ള ടീനേജുകാര്‍ക്ക് ധ്യാനം നടക്കുക.

കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.

വിവരങ്ങള്‍ക്ക്: തോമസ് 07877508926.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക