Image

കേരളത്തില്‍ ഹോം ഐസാെലേഷനില്‍ കഴിയുന്നവരെ വിളിച്ചു തിരക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയെന്ന് വി. മുരളീധരന്‍

Published on 19 October, 2020
കേരളത്തില്‍ ഹോം ഐസാെലേഷനില്‍ കഴിയുന്നവരെ വിളിച്ചു തിരക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ഹോം ഐസാെലേഷനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ വിളിച്ചു തിരക്കാന്‍ പോലും ആരുമില്ലാത്ത സ്ഥിതിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രചാരവേല കാെണ്ട് കൊറോണയെ പ്രതിരോധിക്കാനാവില്ല. 


കൊറോണ പ്രതിരോധിക്കുന്നതിനെക്കാള്‍ സര്‍ക്കാരിന്റെ കസേര സംരക്ഷിക്കുന്നതിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയെന്നും വി. മുരളീധരന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് വീഴ്ച വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി. മുരളീധരന്റെ വാക്കുകള്‍.


കൊറോണ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് പരാജയപ്പെട്ടതായി വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. പരിശോധനകള്‍ വ്യാപകമാക്കാന്‍ലോകാരോഗ്യ സംഘടന പറഞ്ഞപ്പോള്‍ ഞങ്ങള്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തിയ ശേഷം പരിശോധന നടത്തി ചികിത്സ നല്‍കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. 


ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ധാരാളം രോഗികള്‍ ഉണ്ടെന്നും അവരെ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിഎംആര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും കേരളം അവഗണിച്ചതായി വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.


കേരളത്തില്‍ പ്രതിദിനം 20,000 കേസുകള്‍ വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആഗസ്റ്റ് രണ്ടാം വാരം സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ പറഞ്ഞിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ടെസ്റ്റ് നടത്തുന്നതിന്റെ 15 ശതമാനത്തോളം പോസിറ്റീവാണ്. മൂന്ന് ലക്ഷം ടെസ്റ്റുകള്‍ നടത്തിയാല്‍രാേഗികളുടെ എണ്ണം മന്ത്രി പറഞ്ഞ കണക്കിലേക്ക് വരും.


 മന്ത്രി പ്രസ്താവന നടത്തുന്ന സമയത്തും ഏകദേശം 35,000 ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയിരുന്നതെന്ന് വി. മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക