Image

കെ എം ഷാജിക്ക് വധഭീഷണി; ക്വട്ടേഷന്‍ നല്‍കിയത് ബോംബെ ബന്ധമുള്ള പാപ്പിനിശ്ശേരി സ്വദേശി

Published on 19 October, 2020
കെ എം ഷാജിക്ക് വധഭീഷണി; ക്വട്ടേഷന്‍ നല്‍കിയത് ബോംബെ ബന്ധമുള്ള പാപ്പിനിശ്ശേരി സ്വദേശി
കണ്ണൂര്‍: തനിക്കെതിരെ വധഭീഷണിയെന്ന് വെളിപ്പെടുത്തി കെ എം ഷാജി എംഎല്‍എ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ എം ഷാജി അറിയിച്ചു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ എം ഷാജി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടുവെന്നും കെ എം ഷാജി പറഞ്ഞു. ഓഡിയോ അടക്കമാണ് പരാതി നല്‍കിയത്.

നിലപാടുകളുടെ പേരിലാണ് തനിക്കെതിരെയുള്ള ഭീഷണിയെന്ന് കെ എം ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തില്‍ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പില്‍ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. 

സംസാരിക്കുന്ന ആളുകള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി. ബോംബെ ബന്ധമുള്ള പാപ്പിനിശേരി സ്വദേശി ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. എന്നാല്‍ വധഭീഷണിക്ക് പിന്നില്‍ സിപിഐഎം ആണെന്ന് പറയുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക