Image

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

Published on 19 October, 2020
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 


ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.


തിരുവനന്തപുരം വിമാനത്താവള ഹര്‍ജിയില്‍ കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമാണെന്ന് പരാമര്‍ശിച്ചാണ് കോടതി ഉത്തവ്. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. 


ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹര്‍ജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹത ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക