Image

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ കബറടക്കം ഇന്ന് 3ന്

Published on 19 October, 2020
ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ കബറടക്കം ഇന്ന് 3ന്
തിരുവല്ല: മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ (89)  കബറടക്കം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് 3ന് സഭാ ആസ്ഥാനത്ത് ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക കബറിടത്തില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്! സഫ്രഗന്‍ മെത്രാപ്പൊലീത്ത നേതൃത്വം നല്‍കും. സഭയിലെ മറ്റു ബിഷപ്പുമാര്‍ സഹകാര്‍മികരാകും.

സഭാ ആസ്ഥാനമായ പുലാത്തീന്‍ സ്ഥിതിചെയ്യുന്ന എസ്‌സിഎസ് ഹില്‍സിലെ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു പൊതുദര്‍ശനം. കബറടക്കത്തിന്റെ ഭാഗമായ 2 ശുശ്രൂഷകള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് രാവിലെ 8.30നും ഉച്ചയ്ക്കു ശേഷം മൂന്നിനും തുടര്‍ന്നുള്ള ശുശ്രൂഷകള്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 2 വരെ മാത്രമാണ് പൊതുദര്‍ശനം. അതിനു ശേഷം പൊതുജനങ്ങള്‍ക്ക് എസ്!സിഎസ് കോംപൗണ്ടില്‍ പ്രവേശനമില്ല. തുടര്‍ന്ന്, കബറടക്ക ചടങ്ങുകള്‍ നടക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക