Image

ഐപിഎല്‍ ജോസഫ് മാര്‍ത്തോമാ അനുസ്മരണ സമ്മേളനം ഒക്‌ടോബര്‍ 20ന്

പി പി ചെറിയാന്‍ Published on 19 October, 2020
ഐപിഎല്‍ ജോസഫ് മാര്‍ത്തോമാ അനുസ്മരണ സമ്മേളനം ഒക്‌ടോബര്‍ 20ന്
ഹൂസ്റ്റണ്‍: വിവിധ രാജ്യങ്ങളിലുള്ളവര്‍ സഭാവ്യത്യാസമില്ലാതെ എല്ലാ ചൊവ്വാഴ്ചയും  പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയായ  ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ (ഐപിഎല്‍) കാലംചെയ്ത മലങ്കര മാര്‍ത്തോമാ സഭാ ഇരുപത്തിയൊന്നാമത് മെത്രാപോലീത്ത ജോസഫ് മാര്‍ത്തോമാ  അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു  .ഒക്ടോബര്‍ 20  ചൊവാഴ്ച രാത്രി എട്ടിന് (ന്യൂയോര്‍ക്ക് ടൈം)  ചേരുന്ന സമ്മേളനത്തില്‍  സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗികനുമായ ബിഷപ്പ് ഡോ. സി.വി. മാത്യു മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രാസംഗീകന്‍ റവ ഡോ  മാര്‍ട്ടിന്‍ അല്‍ഫോന്‍സ്, മെത്രാപോലീത്തയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച റവ സജു പാപ്പച്ചന്‍, റവ. എം.പി യോഹന്നാന്‍, റവ കെ.ബി കുരുവിള, ഭദ്രാസന മീഡിയ കമ്മിറ്റി അംഗം ഷാജി രാമപുരം തുടങ്ങി നിരവധിപേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. തുടര്‍ന്നുള്ള ധ്യാന പ്രസംഗത്തിന് റവ മനോജ് ഇടികുള (സീനായ് മാര്‍ത്തോമാ സെന്റര്‍) നേതൃ്വത്വം വഹിക്കും. എല്ലാവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് 712 770 4821 എന്ന ഫോണ്‍ നമ്പര്‍  ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നമ്പറുമായോ  ബന്ധപ്പെടണമെന്ന് കോര്‍ഡിനേറ്റര്‍മാരായ ടി.എ. മാത്യു (ഹൂസ്റ്റണ്‍) സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) എന്നിവര്‍ അഭ്യര്‍ഥിച്ചു.

email- tamathew@hotmail.com, cvsamuel8@gmail.com

ഫോണ്‍: ടി.എ. മാത്യു (713 436 2207), സി.വി. സാമുവേല്‍ (586 216 0602, കോര്‍ഡിനേറ്റര്‍)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക